അതിർത്തിയിൽ വീണ്ടും ചൈനീസ് കടന്നുകയറ്റം : 200 പേരെ തടഞ്ഞ് ഇന്ത്യൻ സൈനികർ

0

ന്യൂഡൽഹി: അരുണാചല്‍ പ്രദേശിലെ തവാങില്‍ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം ഇന്ത്യ തടഞ്ഞതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 200ഓളം ചൈനീസ് സൈനികരെയാണ് ഇന്ത്യ തടഞ്ഞത്. നിലവിലുള്ള ഉടമ്പടികള്‍ പ്രകാരം പ്രാദേശിക കമാന്‍ഡര്‍മാര്‍ ഇടപെട്ടതിനെ തുടര്‍ന്ന്  മണിക്കൂറുകളോളം നീണ്ട സംഘര്‍ഷം  ശാന്തമാവുകയായിരുന്നു.

ഇന്ത്യ-ചൈന അതിര്‍ത്തി ഔപചാരികമായി വേര്‍തിരിച്ചിട്ടില്ലാത്തതിനാൽ നിയന്ത്രണ രേഖ സംബന്ധിച്ച്‌ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അഭിപ്രായഭിന്നത നിലനിൽക്കുന്നുണ്ട്. നിയന്ത്രണ രേഖ മറികടന്ന് പലപ്പോഴും പ്രകോപനം ഉണ്ടാക്കാൻ ചൈനീസ് സൈന്യം ശ്രമിച്ചിരുന്നു. കഴിഞ്ഞ വർഷം, ഗാല്‍വന്‍ താഴ്‌വരയിൽ ചൈനയുമായി നടന്ന ഏറ്റുമുട്ടലില്‍ നിരവധി ഇന്ത്യന്‍ സൈനികർ  വീരമൃത്യു വരിക്കുകയും ചെയ്തിട്ടുണ്ട്.

Google search engine
Previous articleദുബായ് ഷെയ്ഖ് മുഹമ്മദ് ഭാര്യയുടെ ഫോൺ ഹാക്ക് ചെയ്യാൻ ഉപയോഗിച്ചതും പെഗാസസ് : അന്വേഷണ റിപ്പോർട്ട്
Next article“എന്റേത് മര്യാദകൾ പാലിക്കുന്ന കുടുംബം” : നിയമ നടപടികളിൽ നിന്ന് ഒളിച്ചോടില്ലെന്ന് ആര്യൻ ഖാൻ