അതിർത്തി പ്രശ്നത്തിൽ വളഞ്ഞിട്ട് മർദ്ദനം : യുവാവിനെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച് നാല് സഹോദരിമാർ

0

ഇടുക്കി: ഇടുക്കി മറയൂരിൽ അതിർത്തി തർക്കത്തിന്റെ പേരിൽ സഹോദരിമാരായ 4 യുവതികൾ അയൽവാസിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ചു. ഇവർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. ഇരുകൂട്ടരും തമ്മിൽ അതിർത്തി പ്രശ്നം പരിഹരിക്കാനായി കോടതിയിൽ കേസ് നൽകിയിരുന്നു.

തുടർന്ന് തർക്കം പരിഹരിക്കാനായി കോടതി നിയമിച്ച കമ്മീഷൻ സ്ഥലം അളന്ന് പോയതിന് പിന്നാലെ ഇരുകൂട്ടരും തമ്മിൽ തർക്കം ആരംഭിച്ചു. അയൽവാസിയായ മോഹൻരാജിനെ യുവതികൾ ഓടിച്ചിട്ട് അടിക്കുകയും കാപ്പിക്കപ്പ് കൊണ്ട് തലയടിച്ച് പൊട്ടിക്കുകയും ചെയ്തു. സംഭവത്തിൽ സഹോദരിമാരായ ജയറാണി, യമുന, വൃന്ദ, ശൈലജ എന്നിവരെ വനിതാ പോലീസിന്റെ സഹായത്തോടെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മറയൂർ പൊലീസ് അറിയിച്ചു.

Google search engine
Previous articleനടരാജ വിഗ്രഹമടക്കം മോദി ഭാരതത്തിൽ തിരിച്ചെത്തിക്കുന്നത് 157 പുരാവസ്തുക്കൾ : ഇന്ത്യയിൽ നിന്നും വിദേശികൾ കടത്തിയ അമൂല്യ നിധികൾ മടങ്ങിയെത്തുന്നു
Next article“കൊളോണിയൽ കാലഘട്ടത്തെ നിയമങ്ങൾ മാറ്റണം” : ഇന്ത്യ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് എഴുപതു വർഷമായെന്ന് സുപ്രീം കോടതി ജഡ്ജി