‘അധികാരമുണ്ടായിരുന്നെങ്കിൽ, ഞാൻ ആദ്യം നിർത്തിക്കുക ഈ മതംമാറ്റുന്ന പരിപാടിയാണ്!’ : ആഞ്ഞടിച്ച് ബിജെപി അധ്യക്ഷൻ അണ്ണാമലൈ

0

ചെന്നൈ: മതംമാറ്റ ലോബികളുടെ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മരണത്തിൽ രൂക്ഷ പ്രതിഷേധവുമായി ബിജെപി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈ.

‘എനിക്ക് ഭരണവും, നിയമം നിർമിക്കാനുള്ള അധികാരവുമുണ്ടായിരുന്നെങ്കിൽ, ഞാൻ ആദ്യം നിർത്തിക്കുക ഈ മതംമാറ്റുന്ന പരിപാടിയാണ്’ എന്ന ഗാന്ധിജിയുടെ വരികൾ ഉദ്ധരിച്ചു കൊണ്ട് ട്വിറ്ററിൽ ബിജെപി അധ്യക്ഷൻ ഇപ്രകാരം എഴുതുന്നു.

‘തന്നെ മതം മാറാത്തതിന്റെ പേരിൽ കാലങ്ങളായി പീഡിപ്പിക്കുന്നുവെന്ന ആ പെൺകുട്ടിയുടെ മൊഴി, ലോകം മുഴുവൻ കണ്ടതാണ്. പക്ഷേ, തമിഴ്നാട് സർക്കാർ അങ്ങ് ഉറപ്പിച്ചു! ഈ കേസിൽ മതംമാറ്റമില്ലെന്നും ഇതൊരു സാധാരണ ആത്മഹത്യ മാത്രമാണെന്നും’ ക്ഷുഭിതനായ അണ്ണാമലൈ പൊട്ടിത്തെറിച്ചു. താൻ മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ അദ്ദേഹം ട്വീറ്റിനോടൊപ്പം അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ബുധനാഴ്ച കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്ത പെൺകുട്ടിയെ മതം മാറാൻ സ്കൂളധികൃതർ ഒരുപാട് നിർബന്ധിച്ചിരുന്നു. ദിവസവും മുറികൾ അടിച്ചു വാരിക്കുക, ഭീഷണിപ്പെടുത്തി ടോയ്ലറ്റ് കഴുകിക്കുക, തുടങ്ങി ശാരീരികവും മാനസികവുമായ എല്ലാ രീതിയിലും കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് കുട്ടി മൊഴി നൽകിയിരുന്നു.

പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കാൻ പോലീസുകാർ തിരക്കുകൂട്ടിയെങ്കിലും, മാതാപിതാക്കൾ സമ്മതിച്ചിട്ടില്ല. ആത്മഹത്യ ചെയ്ത വിദ്യാർഥിനിക്ക് നീതി ലഭിക്കണമെന്നും, സ്കൂൾ അഡ്മിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി തഞ്ചാവൂരിൽ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.

Google search engine
Previous articleവാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനാണോ.? ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ ജയിലിലായേക്കാം
Next articleജാഗ്രതാ പോസ്റ്റിട്ടു, ജനങ്ങളുടെ പൊങ്കാല : നിൽക്കക്കള്ളിയില്ലാതെ കമന്റ് ബോക്സ് പൂട്ടി തൃശ്ശൂർ ജില്ലാ കലക്ടർ