അധിനിവേശ കശ്മീരിൽ നിന്നും ഉടൻ പിന്മാറണം” : ഐക്യരാഷ്ട്ര സംഘടനയിൽ പാകിസ്ഥാന് താക്കീതു നൽകി ഇന്ത്യ

0

ന്യൂയോർക്ക്: പാക് അധിനിവേശ കശ്മീരിൽ നിന്നും ഉടൻ പിന്മാറണമെന്ന് ഐക്യരാഷ്ട്ര സംഘടനയിൽ പാകിസ്ഥാന് താക്കീതുമായി ഇന്ത്യ. പാകിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ യു.എൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങൾ യോഗത്തിൽ ഉന്നയിക്കുകയും രാജ്യത്തിനെതിരെ കുപ്രചരണങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് പാകിസ്ഥാന് ഇന്ത്യ കടുത്ത മറുപടി നൽകിയത്.

ഇത് ആദ്യമായല്ല ഐക്യരാഷ്ട്ര സംഘടനാ യോഗങ്ങളിൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ തെറ്റായ പ്രചരണങ്ങൾ നടത്തുന്നത് എന്നും ഇന്ത്യ വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ഡൂബെയാണ്‌ പാകിസ്ഥാന് കടുത്ത മറുപടി നൽകിയത്. ജമ്മു കാശ്മീരും ലഡാക്കും ഇപ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്നും ഉടൻ അവിടെ നിന്നും പിന്മാറണമെന്നും യോഗത്തിൽ സ്നേഹ ഡൂബെ പാകിസ്ഥാനോട് പറഞ്ഞു.

Google search engine
Previous articleആസാമിലെ അധിനിവേശക്കാരെ പിന്തുണച്ച് ട്വിറ്ററിൽ ടൂൾകിറ്റ് സജീവം : ഹാഷ്ടാഗുകളുമായി മനുഷ്യാവകാശ പ്രവർത്തകർ
Next articleയു.എൻ ജനറൽ അസംബ്ലിയിൽ എന്തു കൊണ്ട് ബ്രസീൽ ആദ്യം പ്രസംഗിക്കുന്നു.? : കാരണം ഇതാണ്