അപ്പോളോ അഫയർ : ഇസ്രായേൽ യു.എസിൽ നിന്നും യുറേനിയം മോഷ്ടിച്ച കഥ

0

ദുരൂഹതകൾ ഏറെയാണ് ഇസ്രയേൽ എന്ന രാഷ്ട്രത്തെ ചുറ്റിപ്പറ്റി നിലനിൽക്കുന്നത്. തങ്ങളുടെ സാംസ്കാരിക പാരമ്പര്യത്തിൽ അഭിമാനിക്കുന്ന ജനതകളിൽ ഒന്നാമതാണ് യഹൂദ രാഷ്ട്രമായ ഇസ്രയേൽ. രണ്ടു സഹസ്രാബ്ദം നീണ്ടുനിന്ന പാലായന- പുനരധിവാസ ചരിത്രത്തിൽ ഒരിടത്തും അവർ തങ്ങളുടെ ഭാഷയും സംസ്കാരവും മതവും കൈവിട്ടു കളഞ്ഞിട്ടില്ല എന്നത് അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. സ്വന്തം രാജ്യവും സംസ്കാരവും സുരക്ഷിതമായി നിലനിൽക്കാൻ കേട്ടുകേൾവി പോലുമില്ലാത്ത മാർഗങ്ങൾ അവലംബിക്കാൻ അവർക്ക് യാതൊരു മടിയുമില്ല. ഇസ്രായേൽ എങ്ങനെയാണ് ആണവ രാഷ്ട്രമായി മാറിയതെന്ന് പലർക്കും അറിയാത്ത കഥയാണ്. ഇതേപ്പറ്റി നിരവധി കഥകൾ നിലവിലുണ്ടെങ്കിലും ഏറ്റവും വിശ്വാസയോഗ്യമായതാണ് ഇവിടെ പരാമർശിക്കുന്നത്.

അപ്പോളോ അഫയർ

1965-ൽ, അമേരിക്കയിലെ പെൻസിൽവാനിയയിൽ ഉള്ള അപ്പോളോയിലെ ഒരു കമ്പനിയിൽ നിന്നും ഏതാണ്ട് മുന്നൂറ് കിലോയോളം ഏറ്റവും ശുദ്ധമായി സമ്പുഷ്ടീകരിച്ച യുറേനിയം കാണാതായി. ന്യൂക്ലിയർ മെറ്റീരിയൽസ് ആൻഡ് എക്യുപ്മെന്റ് കോർപ്പറേഷൻ, അഥവാ, ന്യൂമെക് എന്ന കമ്പനിയിൽ നടന്ന തിരിമറി അമേരിക്കൻ പ്രതിരോധ മേഖലയെ പിടിച്ചുലച്ചു. പത്രക്കാർക്ക് വീണു കിട്ടിയ വലിയൊരു ഇരയായിരുന്നു അപ്പോളോ അഫയർ എന്ന് കുപ്രസിദ്ധമായ ഈ സംഭവം.

ആദ്യഘട്ടത്തിൽ, എഫ്.ബി.ഐ കേസ് അന്വേഷിച്ചു. പക്ഷേ, അന്വേഷണം ഫലപ്രദമല്ലെന്ന് കണ്ട സി.ഐ.എ നേരിട്ട് കേസിൽ ഇടപെട്ടു.
നീണ്ട പതിനൊന്നു വർഷത്തെ കേസ് അന്വേഷണത്തിനു ശേഷം, 1976-ൽ സി.ഐ.എ കണ്ടെത്തിയ സത്യം യു.എസിനെ മാത്രമല്ല ലോകത്തെ മുഴുവൻ ഞെട്ടിച്ചു.
ഏജൻസിയുടെ മിടുക്കരായ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത് എന്തെന്നാൽ മോഷണം പോയ യുറേനിയം മുഴുവൻ ചെന്നു ചേർന്നത് ഇസ്രായേലിലേക്കാണ് എന്നാണ്.

കമ്പനിയുടെ പ്രസിഡണ്ടായ സൽമാൻ ഷാപ്പിറോ ജൂതവേരുകളുള്ള ഒരു സയണിസ്റ്റ് അനുഭാവിയാണെന്ന് പിന്നീട് നടന്ന അന്വേഷണത്തിൽ തെളിഞ്ഞു. ജോനാഥൻ പൊള്ളാർഡ് ചാരക്കേസിലൂടെ കുപ്രസിദ്ധനായ റാഫി ഏദനെന്ന ചാരൻ പ്ലാന്റ് സന്ദർശിച്ചിരുന്നുവെന്നെ കണ്ടെത്തലോടെ എല്ലാവർക്കും കാര്യങ്ങളുടെ പോക്ക് ഏതു ദിശയിലേക്കാണെന്ന് പിടികിട്ടി.

സ്വന്തം മൂട്ടിൽ പൊള്ളിയ അവസ്ഥയായിരുന്നു അമേരിക്കയ്ക്ക്. ഒരക്ഷരം എതിർത്തു പ്രതികരിച്ചാൽ, യു.എസിലെ ശാസ്ത്ര,സാങ്കേതിക വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ജൂതന്മാർ എല്ലാവരും തന്നെ പൊടിയും തട്ടി സ്ഥലം വിടും. പിന്നെ, ആ വക ഹൈടെക് സാമഗ്രികളെല്ലാം വാഴയ്ക്ക്‌ താങ്ങ് കൊടുക്കാൻ മാത്രമേ ഉപകരിക്കൂ..

യു.എസ്, റഷ്യ അടക്കമുള്ള രാജ്യങ്ങൾക്ക് കാര്യം ബോധ്യമായെങ്കിലും, 1974-ൽ, മാത്രമാണ് ഇസ്രായേൽ പ്രസിഡന്റ് എഫ്രെയിം കറ്റ്സർ ഇസ്രായേലിനെ ആണവശേഷി പൊതുജന സമക്ഷം ഭാഗികമായെങ്കിലും അംഗീകരിച്ചത്.

Google search engine
Previous articleമാവോയിസ്റ്റ് ഭീകരർ കുട്ടികൾക്ക് ആയുധ പരിശീലനം നൽകുന്നു : ഏറ്റവുമധികം ജാർഖണ്ഡ്, ഛത്തീസ്‌ഗഡ്‌ സംസ്ഥാനങ്ങളിൽ
Next articleധനകാര്യ സ്ഥാപനത്തിന് പേര് നിർദേശിക്കാം: 15 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ