അഫ്ഗാനിൽ ഇന്ത്യൻ സൈന്യമിറങ്ങിയാൽ ദുഃഖിക്കേണ്ടി വരുമെന്ന് താലിബാൻ : മുൻപ് വന്നവരുടെ ഗതി ഓർമ്മയുണ്ടാവണമെന്ന് ഭീഷണി

0

കാബൂൾ: അഫ്ഗാനിൽ നടക്കുന്ന ഭരണകൂട താലിബാൻ സംഘർഷത്തിൽ ഇടപെടാൻ ഇന്ത്യ സൈന്യത്തെ ഇറക്കിക്കഴിഞ്ഞാൽ ദുഃഖിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പു നൽകി താലിബാൻ.

അഫ്ഗാനിൽ നടത്തുന്ന സൈനിക നടപടി ഇന്ത്യക്ക് ഒരിക്കലും നന്നായിരിക്കില്ല. മുൻപ് സൈന്യത്തെ ഇറക്കിയവരുടെ ഗതി ഇന്ത്യയടക്കമുള്ളവർക്കുള്ള തുറന്ന പാഠപുസ്തകമാണെന്നും താലിബാൻ ഔദ്യോഗിക വക്താവ് മുഹമ്മദ് സുഹൈൽ ഷഹീൻ എ.എൻ.ഐ ന്യൂസിനോട് വെളിപ്പെടുത്തി.

തലസ്ഥാന നഗരമായ കാബൂളിന് തൊട്ടടുത്താണ് ഇപ്പോൾ താലിബാൻ ഭീകര മുന്നേറ്റം നടക്കുന്നത്. പ്രധാനപ്പെട്ട നഗരങ്ങളായ ഗസനി, കാണ്ഡഹാർ എന്നിവയെല്ലാം താലിബാൻ സൈന്യം പിടിച്ചടക്കി കഴിഞ്ഞു.

Google search engine
Previous article4500 കോടിയുടെ ക്രിപ്റ്റോ കറൻസി ഹാക്ക് ചെയ്യപ്പെട്ടു : സുരക്ഷാ പാളിച്ച, ഞെട്ടിത്തരിച്ച് ലോകം
Next articleതാലിബാനെ പ്രശംസിച്ച് സമാജ്‌വാദി എം.പി: പദവി നോക്കാതെ രാജ്യദ്രോഹക്കേസെടുത്ത് യോഗി സർക്കാർ, ഇന്ത്യയിൽ ആദ്യമെന്ന് സോഷ്യൽ മീഡിയ