അമേരിക്കൻ രാസായുധമായ ഏജന്റ് ഓറഞ്ചിന്റെ പാർശ്വഫലങ്ങൾ വേട്ടയാടുന്നു : 60 വർഷത്തിനു ശേഷവും വിയറ്റ്നാം നരകയാതനയിൽ

0

ഹാനോയ്: 60 വർഷം മുമ്പ് നടന്ന വിയറ്റ്നാം യുദ്ധത്തിൽ അമേരിക്ക പ്രയോഗിച്ച രാസായുധത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ വിയറ്റ്നാം ഇപ്പോഴും നേരിടുന്നു. മനുഷ്യാവകാശ പ്രവർത്തകനായ ചാൾസ് ബെയിലിയാണ് ഇക്കാര്യം പശ്ചാത്യ മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയത്.

വിയറ്റ്നാം യുദ്ധത്തിന് ഭാഗമായി 1962 ജനുവരിയിൽ നടന്ന ഓപ്പറേഷൻ റാഞ്ച് ഹാൻഡിൽ ഉപയോഗിച്ച മാരക രാസവസ്തുവാണ് ഏജന്റ് ഓറഞ്ച്. കാടുകളിലും മരങ്ങൾക്കു മുകളിലും ഒളിച്ചിരുന്ന് യുദ്ധം ചെയ്യുന്ന വിയറ്റ്നാം ഗറില്ലകളെ കൊണ്ട് നട്ടം തിരിഞ്ഞപ്പോൾ, ചെടികളെയും മരങ്ങളെയും കൂട്ടത്തോടെ നശിപ്പിക്കാൻ അമേരിക്ക ഉപയോഗിച്ച രാസായുധം ആണ് ഏജന്റ് ഓറഞ്ച്.

അതീവ ശക്തിയുള്ള ഒരു കളനാശിനിയാണിത്, ചുരുങ്ങിയ നേരം കൊണ്ട് ചെടികളെ കൂട്ടത്തോടെ കരിച്ചു കളയാനും, പടർന്നു പന്തലിച്ച നിൽക്കുന്ന വൻമരങ്ങളിലെ ഇല മുഴുവൻ പൊഴിച്ചു കളയാനുമുള്ളത്ര ഉഗ്രതയുള്ള ഒരു മാരകമായ രാസായുധം. ഹെലികോപ്റ്ററുകളും വിമാനങ്ങളും ഉപയോഗിച്ച് കാടുകൾക്ക് മുകളിലൂടെ ഇത് സ്പ്രേ ചെയ്യുകയായിരുന്നു അമേരിക്കയുടെ യുദ്ധരീതി.

അമേരിക്കയുടെ തന്ത്രം ഫലിച്ചുവെങ്കിലും, മനുഷ്യരിൽ ഇത് മാരകമായ രോഗങ്ങൾ ഉണ്ടാക്കി. നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെല്ലാം തലമുറകളിലേക്ക് പകരുന്ന മാരകരോഗങ്ങൾക്ക് അടിമയായി. ഏജന്റ് ഓറഞ്ചിൽ അടങ്ങിയിട്ടുള്ള ഡയോക്സിൻ എന്ന മരണകാരകമായ രാസവസ്തുവായിരുന്നു അതിന് കാരണം.

ഇന്നും ഏജന്റ് ഓറഞ്ച് നിശബ്ദമായി സംഹാരം നടത്തിക്കൊണ്ടിരിക്കുന്നു. ഈ മാരക രാസവസ്തുവിന് ഇരയായവരിൽ വെറും 20 ശതമാനം ഇരകൾക്ക് മാത്രമേ അമേരിക്ക നഷ്ടപരിഹാരം നൽകിയിട്ടുള്ളൂ. ബാക്കിയുള്ളവർക്ക് കൂടി വാങ്ങി കൊടുക്കാനാണ് ചാൾസ് ശ്രമിക്കുന്നത്. നാച്ചുറൽ റിസോഴ്സ് എക്കണോമിക്സിൽ ഡോക്ടറേറ്റ് നേടിയ ചാൾസ് നിശബ്ദനും അതേസമയം ശക്തനുമായൊരു മനുഷ്യാവകാശ പ്രവർത്തകനാണ്.

ഫോർഡ് ഫൗണ്ടേഷന്റെ ഗ്രാന്റ് മേക്കറായ ചാൾസ് 1997-ലാണ് ചാൾസ് ആദ്യമായി വിയറ്റ്നാമിൽ എത്തുന്നത്. ഏജന്റ് ഓറഞ്ച് അടുത്ത തലമുറയോട് ചെയ്തു വെച്ചതു കണ്ട ആ പാവം മനുഷ്യന്റെ ഹൃദയം തകർന്നു പോയി. പിന്നീടുള്ള നീണ്ട പതിനാല് വർഷം അദ്ദേഹം ചിലവഴിച്ചത് തങ്ങൾ ചെയ്തുവച്ച ക്രൂരകൃത്യത്തിന്റെ ആഘാതത്തെക്കുറിച്ച് അമേരിക്കൻ യു.എസ് ഭരണകൂടത്തെ ബോധ്യപ്പെടുത്താനാണ്. ഇന്നും നീരവധി അദ്ദേഹത്തിലൂടെ നിരവധി പേർക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നു.

Google search engine
Previous article‘മഹാമനസ്കരായ രാജ്യങ്ങൾ’ ദാനം ചെയ്യുന്നത് കാലാവധി കഴിഞ്ഞ ഡോസുകൾ : പ്രതിമാസം നശിച്ചു പോകുന്നത് 10 കോടിയിലധികം വാക്സിനുകൾ
Next articleവാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനാണോ.? ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ ജയിലിലായേക്കാം