‘അറപ്പുളവാക്കുന്നു’ : അംബേദ്‌കർവാദികളെ വെട്ടിലാക്കി മതവസ്ത്രത്തെപ്പറ്റിയുള്ള അംബേദ്കറുടെ വാക്കുകൾ

0

എം.അമൃത് എഴുതുന്നു..

ഇന്ത്യയിലെ ജനാധിപത്യവിരുദ്ധരായ കമ്യൂണിസ്റ്റുകാരും മതമൗലികവാദികളായ ജിഹാദികളും മോദി സർക്കാർ അധികാരത്തിൽ കയറിയതിനു ശേഷം അംബേദ്കറെ പല്ലക്കിലിരുത്തി പൊക്കിപ്പിടിച്ചാണ് കൊണ്ട് നടക്കുന്നത്. രാജ്യത്തിനെതിരെയുള്ള താൽപ്പര്യങ്ങൾ നടപ്പിലാക്കാൻ ആ രാജ്യത്തിന്റെ ഭരണഘടനാ ശില്പിയെ തന്നെ മറ പിടിക്കുകയെന്നത് ഇന്ത്യയിൽ മാത്രം കണ്ടു വരുന്നന്നൊരു രാഷ്ട്രീയ തന്ത്രമാണ്.

ഇന്ത്യയ്ക്ക് വളരെ വലിയ തലവേദനയായി തുടർന്ന് കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു കളഞ്ഞപ്പോഴും, പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയപ്പോഴും, പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തിയപ്പോഴും, മുത്തലാഖ് നിരോധിച്ചപ്പോഴും ഈ കുടിലതന്ത്രം നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ ഏറ്റവുമൊടുവിൽ, വ്യക്തിത്വം തിരിച്ചറിയാതിരിക്കാൻ മറ പിടിക്കുന്ന ഹിജാബ് ന്യായീകരിക്കാനും ഭരണഘടനാ ശില്പിയുടെ ചിത്രവും പൊക്കിപ്പിടിച്ചു കൊണ്ട് ഈ കപട നാട്യക്കാർ രംഗത്തിറങ്ങിയിട്ടുണ്ട്.

എന്നാൽ, മതഗ്രന്ഥമല്ലാതെ മറ്റു യാതൊന്നും മര്യാദയ്ക്ക് വായിച്ചിട്ടില്ലാത്ത ഇവർ, തങ്ങളുടെ ഹിജാബിനെ പറ്റി അംബേദ്കർ പറഞ്ഞതെന്താണെന്ന് ശ്രദ്ധിച്ചിട്ടില്ല എന്നതാണ് സത്യം. ബി ആർ അംബേദ്കർ 1945 ലെ തന്റെ ‘പാകിസ്ഥാൻ അല്ലെങ്കിൽ ഇന്ത്യയുടെ വിഭജനം’ എന്ന പുസ്തകത്തിൽ ഇപ്രകാരം എഴുതി “ബുർഖ ധരിച്ച സ്ത്രീകൾ ഇന്ത്യൻ തെരുവുകളിലൂടെ നടന്നു നീങ്ങുന്നതാണ്
ഇന്ത്യയിൽ ഒരാൾക്ക് സാക്ഷിയാകാൻ കഴിയുന്ന ഏറ്റവും അറപ്പുളവാക്കുന്ന കാഴ്ചകളിലൊന്ന്”

ഇന്ത്യൻ ജനാധിപത്യത്തിന്റെ ആധാരവും അടിസ്ഥാനവുമായ ഭരണഘടനാ ശില്പി, ഇസ്ലാമിക മൂടുപടത്തിൽ ഒതുങ്ങിക്കൂടിയിരിക്കുന്ന സ്ത്രീകളെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്.

ഇസ്ലാമിക മതവസ്ത്രങ്ങളുടെ ദൂഷ്യഫലങ്ങൾ മുസ്ലീം സമുദായത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ഇന്ത്യയിലെ പൊതുജീവിതത്തിന്റെ ഭാഗമായ ഹിന്ദുക്കളെ മുസ്ലീങ്ങളിൽ നിന്ന് സാമൂഹികമായി വേർതിരിക്കുന്നതിനും ഇത് ഉത്തരവാദിയാണ്.
ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ സാമൂഹിക ബന്ധം സ്ഥാപിക്കാൻ കഴിയില്ലെന്ന് ഹിന്ദുക്കൾ പറയുന്നത് ശരിയാണ്. കാരണം, അത്തരം സമ്പർക്കം ഒരു വശത്ത് നിന്നുള്ള സ്ത്രീകളേയും മറുവശത്ത് നിന്നുള്ള പുരുഷന്മാരും തമ്മിലുള്ള സമ്പർക്കത്തെ മാത്രമേ അർത്ഥമാക്കുന്നുള്ളൂ, ആഗ്രഹിക്കുന്നുള്ളൂ.

ഭരണഘടനാ ശില്പിയായ അംബേദ്കർ അത്രയും കാലം താൻ ആർജ്ജിച്ചെടുത്ത ഭരണഘടനാ മൂല്യത്തിന്റയും ജീവിതാനുഭവങ്ങളുടെയും ഇന്ത്യൻ ജനതയുടെ ജീവിത നേർക്കാഴ്ച്ചയുടെയും അടിസ്‌ഥാനത്തിലാവണം ഇപ്രകാരം പറഞ്ഞിട്ടുണ്ടാവുക. അംബേദ്കറിന്റെ ഈ ഉദ്ധരണി തന്നെയാണ് ഹിജാബ് വിഷയത്തിൽ ഇന്ത്യൻ ഭരണഘടനയുടെ ഭാഗത്തു നിന്നുമുള്ള ആത്യന്തികമായ ഉത്തരം.

ഇസ്ലാമിന്റെ ജന്മദേശം പോലും ആധുനികതയിലേക്ക് നടക്കുമ്പോൾ, ആറാം നൂറ്റാണ്ടിലേക്കാണ് ഇന്ത്യയിലെ കൂട്ടർ വണ്ടി പിടിക്കുന്നത്. സ്ത്രീകളെ ഇസ്ലാമിക സ്വത്വബോധത്തിന്റെ മൂടുപടമണിയിച്ച് ഇരുണ്ട ലോകത്തിലേക്ക് തള്ളി വിടുന്ന അപഹാസ്യമായ സമരാഭാസത്തോട് പ്രതികരിക്കുന്നത് തന്നെ ബാലിശവും സമയം പാഴാക്കലുമാണ്.

Google search engine
Previous articleതലയിൽ ആണിയടിച്ചു കയറ്റി : ആൺകുട്ടി ജനിക്കാൻ മതപണ്ഡിതന്റെ വാക്കുകേട്ട് പാകിസ്ഥാനി യുവതിയുടെ നേർച്ച
Next articleഫ്രീ സ്പീച്ച് ഉറപ്പു നൽകി ‘ട്രൂത്ത് സോഷ്യൽ’ സാമൂഹിക മാധ്യമം : ട്വിറ്ററിനും ഫേസ്ബുക്കിനും പണി കൊടുക്കുമെന്നുറപ്പിച്ച് ട്രംപ്