അഷിൻ വിരാതു ജയിൽമോചിതനായി : ആവേശത്തോടെ ലോകമെമ്പാടുമുള്ള ബുദ്ധസംഘടനകൾ

0

റങ്കൂൺ: ബുദ്ധമത ആചാര്യനും തീവ്രവാദപക്ഷക്കാരനുമായ അഷിൻ വിരാതു ജയിൽ മോചിതനായി. തിങ്കളാഴ്ചയാണ് മ്യാൻമർ സൈനിക ഭരണകൂടം വിരാതുവിനെ പുറത്തു വിട്ടത്. ലോകമെമ്പാടുമുള്ള വലതുപക്ഷ പ്രവർത്തകർ ആഘോഷത്തോടെയാണ് വിരാതുവിനെ വരവേറ്റത്.

ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചതിന് രാജ്യദ്രോഹകുറ്റം ചുമത്തി ഓങ് സാൻ സൂ ചി സർക്കാർ അദ്ദേഹത്തെ കഴിഞ്ഞ നവംബറിലാണ് ജയിലിലടച്ചത്. ബുദ്ധസന്യാസിമാർക്കെതിരെ രോഹിങ്ക്യൻ മുസ്ലിങ്ങളുടെ അക്രമപരമ്പരകളും ബലം പ്രയോഗിച്ചുള്ള മതപരിവർത്തനവും നിർബാധം തുടർന്നപ്പോൾ, പാരമ്പര്യത്തിനു വിരുദ്ധമായി ബുദ്ധസന്യാസിമാർക്ക് നിഷിദ്ധമായ ഹിംസയുടെ പാത സ്വീകരിച്ചയാളാണ് അഷിൻ വിരാതു. ബുദ്ധമതത്തിലെ സന്യാസിനിമാർ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുന്നത് സാധാരണമായിരുന്ന ആ കാലഘട്ടത്തിൽ, സായുധ പ്രതിഷേധമെന്ന ആശയം വിരാതുവിന് ലക്ഷക്കണക്കിന് അനുയായികളെ നേടിക്കൊടുത്തു. ന്യൂനപക്ഷ പ്രീണന നയം സ്വീകരിച്ചിരുന്ന സൂ ചി സർക്കാർ ഇതേ തുടർന്ന് വിരാതുവിനെ ജയിലിലടക്കുകയായിരുന്നു.

Google search engine
Previous articleഡസൻകണക്കിന് അമേരിക്കക്കാർക്ക്‌ യു.എസ് സൈന്യം എയർപോർട്ടിനകത്തേക്ക് പ്രവേശനം നിഷേധിച്ചു : വാർത്ത പുറത്തു വിട്ട് റഷ്യൻ ടൈംസ്
Next articleജിന്നയുടെ ചിത്രം അലിഗഡ് സർവകലാശാലയിൽ നിന്നും മാറ്റണം : മോദിക്ക് രക്തം കൊണ്ട് കത്തെഴുതി ബിജെപി പ്രവർത്തകർ