ആഡംബര കപ്പലിലേക്ക് യുവതി മയക്കുമരുന്ന് കടത്തിയത് സാനിറ്ററി നാപ്കിനിൽ : ചിത്രങ്ങൾ പുറത്തു വിട്ട് എൻസിബി

0

മുംബൈ: ആഡംബര കപ്പലിൽ നിന്നും മയക്കു മരുന്ന് കേസിൽ പിടികൂടിയ യുവതിയുടെ കൈവശം സാനിറ്ററി നാപ്കിനിൽ  മയക്കുമരുന്ന് ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. കപ്പലിൽ ആഡംബര പാർട്ടി നടക്കുന്നതിനിടയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് നാർക്കോട്ടിക്സ് ബ്യൂറോയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന്, ഒക്ടോബർ 2ന് നടന്ന പാർട്ടിയിൽ 19 പേരെ നാർക്കോട്ടിക് ബ്യൂറോ അറസ്റ്റ് ചെയ്തു.

ഈ കേസിൽ പ്രമുഖ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും  അറസ്റ്റിലായിരുന്നു. ജാമ്യത്തിനായി ആര്യൻ ഖാൻ നൽകിയ ഹർജി കോടതി ഇന്നലെ തള്ളുകയും ചെയ്തു. ജാമ്യം നൽകിയാൽ, തെളിവുകൾ നശിപ്പിക്കാനും പ്രതികളെ സ്വാധീനിക്കാനും ആര്യന് കഴിയുമെന്ന് നാർക്കോട്ടിക് ബ്യൂറോ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതി ജാമ്യം നിഷേധിച്ചത്.

Google search engine
Previous article“പ്രധാനമന്ത്രിയുടെ വസതി ഘരാവോ ചെയ്യും” : ലഖിംപുർ പ്രതികളെ ഒരാഴ്ചയ്ക്കകം പിടിക്കണമെന്ന് ചന്ദ്രശേഖർ ആസാദ്
Next article“രാമനും കൃഷ്ണനും പരിഹസിക്കപ്പെടരുത് ” : പുരാണങ്ങളും ഇതിഹാസങ്ങളും സംരക്ഷിക്കാൻ നിയമം വേണമെന്ന് അലഹബാദ് ഹൈക്കോടതി