“ആദ്യം നിശ്ചയിച്ചിരുന്നത് ഫാരഡേ, പിന്നീട് അരക്കോടി നൽകി പേരു മാറ്റി” : ടെസ്‌ല കമ്പനിയുടെ കേൾക്കാത്ത കഥകൾ

0

ന്യൂയോർക്ക്: ഇലക്ട്രോണിക് വാഹന ഭീമനായ ടെസ്‌ല കമ്പനിക്ക് ആദ്യം നിശ്ചയിച്ചിരുന്നത് ഫാരഡേ എന്ന് പേരിടാനായിരുന്നുവെന്ന് സി.ഇ.ഒ എലോൺ മസ്ക്. കമ്പനിക്ക് ടെസ്‌ലയെന്ന് താനാണ് നാമകരണം ചെയ്തതെന്നാണ് എല്ലാവരും ധരിച്ചിരിക്കുന്നത് എന്നാൽ, ഇത് സത്യമല്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

യഥാർത്ഥത്തിൽ, കമ്പനിയുടെ നാമകരണം നടത്തിയ ബോർഡ് അംഗങ്ങളിൽ മസ്ക് ഇല്ലായിരുന്നു. ഫാരഡേയെന്ന പേരായിരുന്നു ഡയറക്ടർ അംഗങ്ങൾ ആദ്യം മുന്നോട്ടു വച്ചത്. എന്നാൽ, പിന്നീട് നടന്ന ചർച്ചയിൽ കമ്പനിയുടെ പേര് ടെസ്‌ല എന്നാക്കാമെന്ന് തീരുമാനിച്ചു. പക്ഷേ, നിർഭാഗ്യവശാൽ, യു.എസിലെ സാക്രമെന്റോയിലുള്ള ഒരു കമ്പനി, ടെസ്‌ലയെന്ന പേര് ആദ്യമേ രജിസ്റ്റർ ചെയ്തിരുന്നു. പിന്നീടാണ് താൻ ഇടപെട്ടതെന്ന് എലോൺ മസ്ക് വ്യക്തമാക്കി. ആ കമ്പനിയുടെ ഉടമസ്ഥനെ പറഞ്ഞു മനസ്സിലാക്കാൻ, തന്റെ കമ്പനിയിലെ ഏറ്റവും മിടുക്കനായ ഉദ്യോഗസ്ഥനെയാണ് എലോൺ മസ്ക് അയച്ചത്. അദ്ദേഹത്തിന്റെ വാക്ചാതുര്യത്തിൽ, ആ പേര് രജിസ്റ്റർ ചെയ്ത കമ്പനിയുടമ ആകൃഷ്ടനായി.
ഒടുവിൽ, അരക്കോടി രൂപയ്ക്ക് രജിസ്റ്റർ ചെയ്ത പേര് വിൽക്കാൻ കമ്പനിയുടമ തയ്യാറാവുകയായിരുന്നുവെന്നും എലോൺ മസ്ക് വെളിപ്പെടുത്തുന്നു.

Google search engine
Previous article“മതംമാറുകയോ ജനിക്കുന്ന കുട്ടിയെ ക്രിസ്ത്യാനിയാക്കുകയോ വേണമെന്ന് ആവശ്യം”: പള്ളി വികാരിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ്
Next articleസ്ത്രീപുരുഷ സമത്വം : പ്രൈമറി സ്കൂളിൽ ആൺകുട്ടികളും പാവാട ധരിച്ചെത്തണമെന്ന നിർദേശവുമായി അധികൃതർ