ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമം : സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്ത് പോലീസ്

0

പത്തനംതിട്ട: ചെങ്ങന്നൂരിൽ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്ത് പോലീസ്. പുലിയൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് അംഗം അമ്പാടി പ്രമോദിനെതിരെയാണ്‌ പോലീസ് കേസെടുത്തിട്ടുള്ളത്. കേസിനു ആസ്പദമായ സംഭവം നടന്നത് ജനുവരിയിലായിരുന്നു.

ആരും ഇല്ലാതിരുന്ന സമയത്ത് പ്രമോദ് വീട്ടിലെത്തുകയായിരുന്നുവെന്നും പീഡിപ്പിക്കാനുള്ള ശ്രമം നടത്തിയെന്നും യുവതി പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ഭർത്താവുമായി പിരിഞ്ഞ് ജീവിക്കുകയാണ്‌ യുവതി. ഈ സിപിഎം നേതാവ് വിവാഹ മോചനക്കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തതായും മാനസികമായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.

Google search engine
Previous articleകേരളത്തിൽ ഭീകരാക്രമണം നടക്കും : മുന്നറിയിപ്പ് നൽകി കേന്ദ്ര ഇന്റലിജൻസ് ഏജൻസി
Next articleസ്പുട്നിക് വാക്സിൻ ഇന്ത്യയിൽ ഉൽപാദിപ്പിക്കും : പ്രതിവർഷം 100 മില്യൺ ഡോസ് നിർമ്മിക്കുമെന്ന് കേന്ദ്രസർക്കാർ