ആസാമിലെ അധിനിവേശക്കാരെ പിന്തുണച്ച് ട്വിറ്ററിൽ ടൂൾകിറ്റ് സജീവം : ഹാഷ്ടാഗുകളുമായി മനുഷ്യാവകാശ പ്രവർത്തകർ

0

ദിസ്‌പൂർ: ആസാമിലെ നുഴഞ്ഞുകയറ്റക്കാരെ അനുകൂലിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകളിടുന്ന സ്ഥിരം മനുഷ്യാവകാശ പ്രവർത്തകർക്കായി ടൂൾകിറ്റ് സജീവമെന്ന് റിപ്പോർട്ടുകൾ. Assamgenocide, AssamgenocidalEviction മുതലായ നിരവധി ഹാഷ്ടാഗുകൾ ട്വിറ്ററിലും ഫേസ്ബുക്കിലും നിരവധി പോസ്റ്റുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

അനധികൃതമായി സംസ്ഥാനത്ത് കുടുങ്ങിയവരെ ഒഴിപ്പിക്കണമെന്ന കടുത്ത തീരുമാനത്തിലാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അനധികൃതമായി ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാൻ എത്തിയ സുരക്ഷാസേനയിലെ അംഗങ്ങളെ കയ്യേറ്റക്കാർ ആക്രമിച്ചിരുന്നു. ഇതേതുടർന്ന്, സ്വയരക്ഷയെ കരുതി സൈന്യത്തിന് തിരിച്ചടിക്കേണ്ടി വന്നു. ഇതിന് പുതിയൊരു മാനം നൽകുകയാണ് മനുഷ്യാവകാശ സംരക്ഷകർ എന്ന് നടിക്കുന്നവർ. ഏതാണ്ട് മുപ്പതിനായിരത്തോളം ഏക്കർ ഭൂമി അനധികൃതമായി കയ്യേറിയിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.

ബംഗ്ലാദേശി പൗരന്മാരെ ഒഴിപ്പിക്കാനുള്ള തീരുമാനം ഏതുവിധേനയും തടയണമെന്ന ഉദ്ദേശത്തോടെ രാഷ്ട്ര വിരുദ്ധർ നടത്തുന്ന ഹാഷ്ടാഗ് യുദ്ധത്തിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന പ്രക്ഷോഭത്തിൽ ഉപയോഗിച്ച പോലെ നിരവധി ടൂൾകിറ്റുകൾ ഇറക്കുന്നുണ്ട്. ഈ ഒഴിപ്പിക്കൽ ആർഎസ്എസ് അജണ്ടയാണ് എന്നതാണ് രസകരമായ മറ്റൊരു ഹാഷ്ടാഗ്. അതേ സമയം, സ്ഥലത്തെ പ്രധാന മതനേതാക്കളുമായി കൂടിയാലോചിച്ചാണ് ഒഴിപ്പിക്കൽ നടപടികൾ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ജനങ്ങളോട് പ്രഖ്യാപിച്ചു. എന്നാൽ പോലും അദ്ദേഹത്തിനെതിരെ ഓൺലൈൻ ക്യാമ്പയിനുകൾക്ക് എതിരാളികൾ നിരന്തരമായി ആഹ്വാനം ചെയ്യുന്നുണ്ട്.

Google search engine
Previous article“സെക്സിലേർപ്പെട്ട 16 വയസ്സുകാരി അത്ര നിഷ്കളങ്കയൊന്നുമല്ല, ആണിനെതിരെ മാത്രം പോക്‌സോ പ്രകാരം കേസെടുക്കാനാവില്ല” : പോക്സോ കേസ് റദ്ദാക്കി കൊല്‍ക്കത്ത ഹൈക്കോടതിയുടെ ചരിത്ര തീരുമാനം
Next articleഅധിനിവേശ കശ്മീരിൽ നിന്നും ഉടൻ പിന്മാറണം” : ഐക്യരാഷ്ട്ര സംഘടനയിൽ പാകിസ്ഥാന് താക്കീതു നൽകി ഇന്ത്യ