ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം : പരമ്പരയിൽ ഒപ്പം

0

ലണ്ടൻ: ടി20 പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം. ഈ വിജയത്തോടെ പരമ്പരയിൽ ഒപ്പം എത്താനും ഇന്ത്യയ്ക്ക് സാധിച്ചു. സ്കോർ ഇന്ത്യ 20 ഓവറിൽ 148-4, ഇംഗ്ലണ്ട് 20 ഓവറിൽ 140-8. പരമ്പരയിലെ അവസാന മത്സരം ചെംസ്‌ഫോർഡിൽ 14 ന് നടക്കും.

ഇംഗ്ലണ്ട് നിരയിൽ നാല് താരങ്ങളാണ് റണ്ണൗട്ട് ആയത്. ഇന്ത്യക്കായി പൂനം യാദവ് രണ്ടു വിക്കറ്റെടുത്തു. ഇന്ത്യയ്ക്കുവേണ്ടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സ്മൃതി മന്ദാനയും ഷഫാലി വർമയും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും യഥാക്രമം 20, 48 റൺസുകൾ നേടി. ടീമിലെ മറ്റു താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

Google search engine
Previous articleക്രിപ്റ്റോ കറൻസിയെന്ന പേടിസ്വപ്നം : യു.എസ് ഡോളർ യുഗം അവസാനിക്കുന്നു
Next articleകേന്ദ്രത്തിൽ സഹകരണ വകുപ്പ് രൂപികരിച്ച് ബിജെപി സർക്കാർ : ഇടതിന്റെ മേൽക്കോയ്മ തകർക്കാൻ തലപ്പത്ത് അമിത് ഷാ