ഇടതുപക്ഷ ഫെമിനിസ്റ്റുകളുടെ രൂക്ഷമായ ഉപദ്രവം : പുരുഷന്മാർ പോൺ ഫിലിമുകളും ഗെയിമുകളും കൊണ്ട് തൃപ്തിപ്പെടുന്നെന്ന് യു.എസ് സെനറ്റർ

0

ന്യൂയോർക്ക്: ഫെമിനിസ്റ്റുകളുടെ രൂക്ഷമായ ഉപദ്രവം മൂലം അമേരിക്കൻ പുരുഷൻമാർ സ്വയം ഉൾവലിയുന്നുവെന്ന് യു.എസ് സെനറ്റർ. ഇടതുപക്ഷക്കാരായ ഫെമിനിസ്റ്റുകളുടെ അസഹ്യമായ ശല്യം മൂലം, അമേരിക്കയിലെ പുരുഷന്മാർ മുഴുവൻ നീലച്ചിത്രങ്ങൾ കാണുകയും വീഡിയോ ഗെയിം കളിച്ച് സമയം ചിലവഴിക്കുകയുമാണ് ചെയ്യുന്നതെന്ന് റിപ്പബ്ലിക്കൻ സമ്മേളനത്തിൽ സെനറ്റർ ജോഷ് ഹാവ്ലി അഭിപ്രായപ്പെട്ടു.

അമേരിക്കയെ ശിഥിലമാക്കാനായി വളരെ നീണ്ട പദ്ധതികളാണ് ഇടതുപക്ഷക്കാർ ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ആദ്യ ഘട്ടം, പുരുഷന്മാരുടെ ആത്മവീര്യം തകർത്ത് അവരെ സ്വയം ഉൾവലിയാൻ പ്രേരിപ്പിക്കുകയാണ്. പരമ്പരാഗതമായുള്ള, പൗരുഷം എന്ന ചിന്ത തന്നെ വിഷലിപ്തമാണെന്ന് പ്രചരിപ്പിക്കുകയാണ് സ്ത്രീകൾ. പുരുഷന്റെ ധൈര്യം, ചങ്കൂറ്റം, സ്വയംപര്യാപ്തത എന്നിവയെല്ലാം സമൂഹത്തിന് ആപത്താണെന്നാണ് ഇത്തരക്കാർ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം ലിംഗവിവേചനമാർന്ന നടപടികൾ പുരുഷന്മാരുടെ മനോവീര്യവും ആത്മവിശ്വാസവും തകർക്കുന്നുണ്ട്. പൗരുഷവുമായി ബന്ധപ്പെട്ട എല്ലാം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഈ പ്രവണത മൂലം, പുരുഷന്മാരുടെ സാമൂഹികവും സാമ്പത്തികവുമായ ഉല്പാദനശേഷിയിൽ കുറവ് സംഭവിക്കുന്നുണ്ടെന്നും ജോഷ് ചൂണ്ടിക്കാട്ടി.

Google search engine
Previous articleഅരുന്ധതി റോയ് : ബൗദ്ധികതയ്ക്കു പിറകിലെ ദംഷ്ട്രകളുടെ നേർക്കാഴ്‌ച
Next articleദീപാവലി ജമ്മു കശ്മീരിൽ : സൈനികർക്കൊപ്പം ആഘോഷങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി