‘ഇതാ ഒന്ന് ചുംബിച്ചോളൂ’ : സ്ഥിരം വിമർശകയ്ക്കു നേരെ പട്ടിയുടെ പൃഷ്ഠം ഉയർത്തിക്കാട്ടി യു.എസ് ഗവർണർ

0

വാഷിങ്ടൺ: സ്ഥിരം വിമർശകയ്ക്കു നേരെ പട്ടിയുടെ പൃഷ്ഠം ഉയർത്തിക്കാട്ടി യു.എസ് ഗവർണർ. വെസ്റ്റ് വെർജീനിയയിലെ ഗവർണറായ ജിം ജസ്റ്റിസ് ആണ് ഇങ്ങനെ ഒരു സാഹസം പ്രവർത്തിച്ചത്.

ക്യാപിറ്റൽ ബിൽഡിങ്ങിൽ നടന്ന സമ്മേളനത്തിലാണ് സംഭവം നടന്നത്. വെസ്റ്റ് വെർജീനിയയിലെ ദൈനംദിന സംഭവങ്ങളുടെ സ്ഥിരം വിമർശകയാണ് നടിയും സാമൂഹ്യ പ്രവർത്തകയുമായ ബെറ്റി മിഡ്‌ലർ. ഈയിടെ, ബെസ്റ്റ് വിർജീനിയയിലെ ജനങ്ങളെ, ബെറ്റി ദരിദ്രരും നിരക്ഷരരുമായ ജനതയെന്നു വിളിച്ചാക്ഷേപിച്ചിരുന്നു. വെസ്റ്റ് വിർജീനിയയിലെ ഡെമോക്രാറ്റിക് സെനറ്ററായ ജോ മഞ്ചിൻ, യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ‘ബിൽഡ് ബാക്ക് ബെറ്റർ’ പദ്ധതിക്കെതിരെ വോട്ട് ചെയ്തതിനെ രൂക്ഷമായി വിമർശിക്കുന്നതിനിടയിലാണ് ബെറ്റി ഇങ്ങനെയൊരു പ്രയോഗം നടത്തിയത്.

എന്നാൽ, ഈ സംഭവത്തോടെ പ്രകോപിതനായത് റിപ്പബ്ലിക്കൻ ഗവർണറായ ജിം ജസ്റ്റിസാണ്.’ ഞങ്ങളെ ചിലർ സ്ഥിരം സംശയിക്കാറുണ്ട്. അവർ ഒരിക്കലും വെസ്റ്റ് വിർജീനിയയിൽ വിശ്വസിച്ചിട്ടില്ല. ഈ സ്ഥലത്തെപ്പറ്റി ലോകത്തുള്ള എല്ലാ വൃത്തികെട്ട തമാശകളും അവർ പറയുകയും ചെയ്യാറുണ്ട്.’ ഇപ്രകാരം പറഞ്ഞതിനുശേഷം ജസ്റ്റിസ് തന്റെ ഇംഗ്ലീഷ് ബുൾഡോഗിനെ ഉയർത്തി പിൻഭാഗം ക്യാമറകൾക്കു നേരെ കാണിച്ച ശേഷം, ബെറ്റി മിഡ്ലർ അടക്കമുള്ളവരോട് വന്നു ചുംബിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

Google search engine
Previous articleചീഫ് ഓഫ് ആർമി സ്റ്റാഫ് വിരാട് വിരമിയ്ക്കുന്നു : അംഗരക്ഷകനായ അശ്വരാജന് യാത്രമൊഴി ചൊല്ലി രാഷ്ട്രപതി,പ്രധാനമന്ത്രി
Next articleമക്ഡൊണാൾഡ്സ് ഫുഡ് ജീവിതകാലം മുഴുവൻ സൗജന്യമായി വേണോ ? : ഗോൾഡ് കാർഡിനെപ്പറ്റി അറിയാം