ഇന്തോനേഷ്യൻ രാഷ്ട്രപിതാവിന്റെ പുത്രി ഇസ്ലാം വിട്ട് ഹിന്ദു മതത്തിലേക്ക് : സനാതന ധർമ്മം ശ്രേഷ്ഠമെന്ന് സുഖ്മാവതി സുകർണോപുത്രി

0

ബാലി: ഇന്തോനേഷ്യൻ പ്രഥമ കുടുംബാംഗമായ സുഖ്മാവതി സുകർണോപുത്രി  ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നു. ഇന്തോനേഷ്യയുടെ സ്ഥാപകനേതാവും ആദ്യത്തെ പ്രസിഡന്റും രാഷ്ട്രപിതാവുമായ സുകർണോയുടെ പുത്രിയാണ് സുഖ്മാവതി.

എഴുപതാം വയസ്സിനോട്‌ അടുക്കവേയാണ് താൻ ഇസ്ലാം വിട്ട് ശ്രേഷ്ഠമായ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയാണെന്ന് സുഖ്മാവതി  മാധ്യമങ്ങളെ അറിയിച്ചത്. സ്വന്തം  കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സമ്പൂർണ്ണ പിന്തുണയോടെയാണ് ഇവർ മതം മാറുന്നത്. “ശുദ്ധി വാദിനി” എന്ന പരിവർത്തന ചടങ്ങ് ഗംഭീര ആഘോഷമാക്കുകയാണ് കുടുംബാംഗങ്ങൾ. മുത്തശ്ശിയായ ഇദ ആയു, തന്റെ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തിയിരുന്നുവെന്നും, അവരുടെ കാഴ്ചപ്പാടുകളിൽ ആകൃഷ്ടയായാണ് താൻ  ഹിന്ദു മതം സ്വീകരിക്കുന്നതെന്നും സുഖ്മാവതി വ്യക്തമാക്കുന്നു.

Google search engine
Previous articleപാക് വനിതയുമായുള്ള അമരീന്ദറിന്റെ ബന്ധം അന്വേഷിക്കും : സർക്കാർ തീരുമാനത്തിനെതിരെ പ്രതികരിച്ച് ക്യാപ്റ്റൻ
Next article“ജാഗ്രത പുലർത്തുക” : അഫ്ഗാൻ സംഘർഷം കശ്മീരിലേക്കും പടരുമെന്ന് സായുധസേനാ മേധാവി