ഇന്ത്യക്കാർക്ക് നേരെ പാകിസ്ഥാൻ നേവിയുടെ ആക്രമണം : ഒരാളെ വധിച്ചു, ആറു പേരെ തട്ടിക്കൊണ്ടു പോയി

0

ഗാന്ധിനഗർ: ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ആക്രമണം നടത്തി പാകിസ്ഥാൻ നാവികസേന. ഗുജറാത്തിലെ ഓഖ നഗരത്തിനു സമീപം, തീരത്തു നടന്ന ആക്രമണത്തിൽ, ഒരാൾ കൊല്ലപ്പെട്ടു.

മത്സ്യത്തൊഴിലാളികൾക്കു നേരെ നാവിക ഉദ്യോഗസ്ഥർ തുരുതുരാ നിറയൊഴിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആറു പേരെ പാകിസ്ഥാൻ നാവികസേന തട്ടിക്കൊണ്ട് പോയതായും വിവരങ്ങൾ സൂചിപ്പിക്കുന്നു. ജൽപാരി എന്ന ബോട്ടിനു നേരെയാണ് പാകിസ്ഥാൻ കപ്പലിൽ നിന്ന് വെടിവെപ്പുണ്ടായത്.

Google search engine
Previous articleസ്ത്രീപുരുഷ സമത്വം : പ്രൈമറി സ്കൂളിൽ ആൺകുട്ടികളും പാവാട ധരിച്ചെത്തണമെന്ന നിർദേശവുമായി അധികൃതർ
Next articleതിരുവനന്തപുരം നഗരസഭയിൽ നടന്നത് 63 ലക്ഷത്തിന്റെ അഴിമതി: വിവരങ്ങൾ പുറത്തുവിട്ട് ബിജെപി കൗൺസിലർ