ഇന്ത്യയുടെയും അമേരിക്കയുടെയും ബന്ധം ദൃഢമാകുന്നു : ഇന്ത്യൻ നയതന്ത്ര പ്രതിനിധി തരൺജിത്ത് സന്ധു

0

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദർശനം ഇന്ത്യയുടെയും അമേരിക്കയുടെയും ബന്ധം ദൃഢമാക്കിയെന്ന് അമേരിക്കയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി തരൺജിത്ത് സന്ധു. ഇരുവരുടെയും സൗഹൃദം മോദിയുടെ മുൻ സന്ദർശനത്തിൽ തന്നെ കാണാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബറിൽ മോദി യു.എസ് സന്ദർശിച്ചിരുന്നു. കൂടി കാഴ്ച്ചയ്ക്കിടെ കോവിഡ്, വ്യവസായം, അഫ്ഗാനിസ്ഥാൻ പ്രതിസന്ധി എന്നിവയെ കുറിച്ച് ഇരുരാജ്യങ്ങളും ചർച്ച ചെയ്തിരുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്സ് ചീഫ് ഓഫ് നേവൽ ഓപ്പറേഷൻസ് അഡ്മിറൽ മൈക്കിൾ എം ജിൽഡ ഇന്ത്യയും , ഇന്ത്യൻ ധനകാര്യ മന്ത്രി നിർമല സീതാരാമൻ യു.എസും സന്ദർശിച്ചത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വളരുന്നതിന്റെ തെളിവുകളാണെന്ന് സന്ധു ചൂണ്ടിക്കാട്ടി. മറ്റൊരു ശക്തിക്കും ഇന്ത്യ-യുഎസ് ബന്ധത്തെ തകർക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

Google search engine
Previous article‘സവർക്കർ ദേശീയവാദി’: ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്
Next articleഉത്ര വധക്കേസ് : പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം