ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനികശക്തിയാക്കും : പ്രധാനമന്ത്രി നരേന്ദ്ര മോദി

0

ന്യൂഡൽഹി: ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനികശക്തിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മനിർഭർ  ഭാരതിന്റെ ഒരു ലക്ഷ്യം അതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഓർഡിനൻസ് ഫാക്ടറി ബോർഡ് പുനഃസംഘടിപ്പിച്ച്  രൂപീകരിച്ച ഏഴു കമ്പനികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്ന വേളയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ കമ്പനികൾ രാജ്യത്തെ പ്രതിരോധ മേഖലയുടെ മുഖച്ഛായ തന്നെ മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പുനരാരംഭിക്കുമെന്നും ഗവേഷണത്തിനും നവീകരണത്തിനും ഈ കമ്പനികൾ പ്രത്യേകം ഊന്നൽ നൽകുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിരോധ രംഗത്ത് മുൻപ് ഒരിക്കലും  ഇല്ലാത്ത സുതാര്യതയും വിശ്വാസവും ഇന്ന് ഉണ്ടായിട്ടുണ്ടെന്ന് മോദി വ്യക്തമാക്കി.

Google search engine
Previous articleദുർഗാ പൂജയിൽ ക്ഷേത്രം ആക്രമിച്ചവരെ പിടികൂടി തക്ക ശിക്ഷ നൽകും : ഉറപ്പ് നൽകി ഷെയ്ഖ് ഹസീന
Next articleകശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്യും : ഐഎസ്ഐ ഗൂഢാലോചന ലക്ഷ്യം വയ്ക്കുന്നതെന്ത്.?