ഇന്ത്യൻ സൈന്യത്തിന് ത്രിശൂലവും വജ്രായുധവും : ചൈനക്കാരുടെ ആയുധേതര ആക്രമണങ്ങൾക്ക് ഇനി അതേനാണയത്തിൽ തിരിച്ചടി

0

ഡൽഹി: അതിർത്തിയിലെ ഇന്ത്യൻ സൈനികർക്ക് ആയുധേതര ഉപകരണങ്ങൾ കേന്ദ്രസർക്കാർ എത്തിക്കുന്നു. ഗാൽവാനിലെ അതിർത്തി പ്രദേശത്ത് കാവൽ നിൽക്കുന്ന ഇന്ത്യൻ സൈനികർക്ക് ഭാരതീയ പാരമ്പര്യായുധങ്ങൾ ഉടൻ വിതരണം ചെയ്തു തുടങ്ങും. ത്രിശൂലം, വജ്രമെന്ന കുന്തം പോലുള്ള പ്രത്യേക ആയുധം, സാപ്പർ പഞ്ച് എന്നിവയാണ് പ്രധാനമായും സൈനികർക്ക് നൽകുക. ലോഹദണ്ഡിനാൽ നിർമിതമായ കൂർത്തമുനകളോട് കൂടിയ വജ്രായുധം, ടയറുകൾ പഞ്ചറാക്കാനും സ്വയരക്ഷയ്ക്കും ഉപയോഗിക്കാം. വിന്റർ ഗ്ലൗസിനോട് സാമ്യമുള്ള സാപ്പർ പഞ്ച്, എതിരാളിയെ ശക്തമായി മർദ്ദിക്കാനും വൈദ്യുതാഘാതമേൽപ്പിച്ചു നിർവീര്യനാക്കാനും ശേഷിയുള്ളതാണ്.

കലാപകാരികൾ ഉപയോഗിക്കുന്ന തരം മുള്ളുവടികൾ, ആണി തറച്ച പലകകൾ, കമ്പിവടികൾ എന്നിവയുമായി ചൈനീസ് സൈന്യം ഈ മേഖലയിൽ പ്രകോപനം സൃഷ്ടിക്കുന്നത് പതിവാണ്. അതിർത്തിയോട് ചേർന്ന പ്രദേശമായതിനാൽ, തോക്കുകൾ കൈവശം വയ്ക്കാൻ ഇരുഭാഗത്തെയും സൈനികർക്ക് അനുമതിയില്ല. അതിനാലാണ് ചൈനീസ് സൈനികർ നാടൻ ആയുധങ്ങൾ ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ഇത്തരമൊരു സംഘർഷത്തിൽ, ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ശക്തമായി സൈന്യം തിരിച്ചടിച്ചെങ്കിലും, ഈ സംഭവത്തെ തുടർന്ന് ഇത്തരം ആയുധങ്ങൾ ഇന്ത്യൻ സൈനികർക്കും നൽകാൻ കേന്ദ്രസർക്കാർ ഉത്തരവിടുകയായിരുന്നു.

Google search engine
Previous articleകശ്മീരിലെ കൂട്ടക്കൊലയുടെ ഉത്തരവാദിത്വമേറ്റെടുത്ത് യു.എൽ.എഫ് : ഹിന്ദുക്കൾ കശ്മീർ വിടണമെന്ന് ഭീഷണി
Next article“1971-ലെ ഹിന്ദു വംശഹത്യയെന്ന് ഒരു നിമിഷം വീണ്ടും തോന്നി” : രംഗ്പൂർ കലാപത്തിനിരയായ ബംഗ്ലാദേശി ഹിന്ദുക്കളുടെ സാക്ഷ്യപ്പെടുത്തലുകൾ