ഇന്ത്യ- ചൈന യുദ്ധം ഉണ്ടായാൽ ഇന്ത്യ പരാജയപ്പെടും : പ്രകോപനവുമായി ചൈനീസ് പത്രം

0

ബെയ്ജിങ്: ഇന്ത്യ- ചൈന യുദ്ധം ഉണ്ടായാൽ ഇന്ത്യ പരാജയപ്പെടുമെന്ന പരാമർശം നടത്തി ചൈന. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസിലാണ് വിവാദമായ പ്രസ്താവന വന്നിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിൽ നടത്തിയ പതിമൂന്നാമത്തെ സൈനിക തല ചർച്ചകൾ പരാജയപ്പെട്ടിരുന്നു. കിഴക്കൻ ലഡാക്കിൽ നിന്ന് ചൈന പിന്മാറാൻ തയ്യാറായില്ലെന്ന് ഇന്ത്യ അറിയിച്ചു.

ഇനിയും ചർച്ചകൾ തുടരാനാണ്  ഇരുരാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. ഇതിനിടയിലാണ് പ്രകോപനപരമായ പ്രസ്താവനകളുമായി ചൈന  രംഗത്തെത്തിയിരിക്കുന്നത്. ചൈനയുടെ ഏകപക്ഷീയമായ നിലപാടാണ് നിയന്ത്രണ രേഖയിലുള്ള പ്രശ്നങ്ങൾക്ക് കാരണമെന്ന് ഇന്ത്യ വ്യക്തമാക്കി.

Google search engine
Previous articleനടൻ നെടുമുടി വേണു അന്തരിച്ചു : വിട വാങ്ങിയത് സിനിമാരംഗത്തെ അതുല്യ പ്രതിഭ
Next article‘മലബാർ ഡ്രിൽ’: രണ്ടാം ഘട്ട നാവികാഭ്യാസത്തിന് തുടക്കമായി