ഇമ്രാൻ ഖാന് ഇത്രയ്ക്ക് ഗതികേടോ? : സുഹൃദ് രാജ്യം സമ്മാനിച്ച വാച്ച് പണം വാങ്ങി വിറ്റെന്ന് റിപ്പോർട്ട്

0

ഇസ്ലാമാബാദ്: സുഹൃദ് രാജ്യങ്ങളിൽ നിന്നും ലഭിച്ച സമ്മാനങ്ങൾ വിൽക്കാനൊരുങ്ങി പാകിസ്ഥാൻ. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ലഭിച്ച സമ്മാനങ്ങൾ വിൽക്കുന്ന പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പരിഹസിക്കുകയാണ് പ്രതിപക്ഷം. മറ്റൊരു രാജ്യം സന്ദർശിക്കുമ്പോൾ ഇരു രാജ്യങ്ങളിലെ ഭരണ തലവന്മാരും പരസ്പരം സമ്മാനങ്ങൾ കൈമാറുക പതിവാണ്. ഇങ്ങനെ ലഭിക്കുന്ന സമ്മാനങ്ങൾ രാജ്യത്തിന്റെ സ്വത്തായിട്ടാണ് കണക്കാക്കുന്നത്. സമ്മാനമായി ലഭിച്ച ഒരു മില്യൻ യു.എസ് ഡോളറിന്റെ വാച്ച് വിൽക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം.  ഇതിനെതിരെ നിരവധി വിമർശനങ്ങളാണ് ഇമ്രാൻ ഖാനെതിരെ ഉയർന്നിരിക്കുന്നത്.

മുഹമ്മദ് നബിയുടെ അനുയായിയായിരുന്ന ഖലീഫ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾക്ക് പോലും കണക്ക് വച്ചിരുന്നു. എന്നാൽ, നിങ്ങൾ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയാണ് ചെയ്യുന്നതെന്ന് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകൾ പറഞ്ഞു. ഉന്നത അധികാരികൾക്ക് ലഭിക്കുന്ന ഉപഹാരങ്ങളും അമൂല്യ വസ്തുക്കളും സൂക്ഷിക്കുന്ന തോഷാഖാനയിൽ നിന്ന് വസ്തുക്കൾ വിറ്റിട്ടാണോ രാജ്യത്തെ നിങ്ങൾ മദീനയാക്കുമെന്ന് ജനങ്ങളോട് വാഗ്ദാനം ചെയ്യുന്നതെന്ന് പ്രധാനമന്ത്രിയുടെ മകൾ ചോദിച്ചു. എങ്ങനെയാണ് ഒരാൾക്ക് ഇങ്ങനെ നിർവികാരാനാകാൻ കഴിയുന്നതെന്നും അവർ ആരാഞ്ഞു.

രാജകുമാരൻ സമ്മാനമായി നൽകിയ വാച്ച് വിൽക്കുന്നത് രാജ്യത്തിനു തന്നെ നാണക്കേടാണെന്ന് പാകിസ്ഥാൻ ഡെമോക്രാറ്റ് മൂവ്മെന്റിന്റെ നേതാവ് മൗലാന ഫസൽ റഹ്മാനും വ്യക്തമാക്കി.

Google search engine
Previous articleട്വിറ്ററിന്റെ “ലിബറൽ” പുറംപൂച്ച് വീണ്ടും പുറത്ത് : ബംഗ്ലാദേശിലെ കൂട്ടക്കൊലയിൽ പ്രതിഷേധിച്ച ഇസ്കോൺ അക്കൗണ്ട് റിമൂവ് ചെയ്തു
Next articleബംഗ്ലാദേശ് ഹിന്ദു വംശഹത്യ ആസൂത്രിതമെന്ന് ഞെട്ടിക്കുന്ന തെളിവ് : പൂജാ മണ്ഡപത്തിൽ ഖുർആൻ കൊണ്ടു വെച്ചത് മുസ്ലിം യുവാവു തന്നെ