ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ സംയുക്ത വ്യോമാക്രമണം : പദ്ധതിയിട്ട് ഇസ്രായേൽ, യു.എസ്

0

ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ സംയുക്ത വ്യോമാക്രമണം നടത്താൻ ഇസ്രായേലും അമേരിക്കയും പദ്ധതിയിടുന്നെന്ന് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ്. ഉന്നതരായ യു.എസ് അധികാരികളിരൊരാളാണ്‌ ഇക്കാര്യം തങ്ങളോട് വെളിപ്പെടുത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.. നേരത്തെ നിർത്തി വച്ചിരുന്ന ഇറാനുമായുള്ള ആണവ ചർച്ചകൾ വ്യാഴാഴ്ച വിയന്നയിൽ പുനരാരംഭിക്കാനിരിക്കെയാണ്‌ ഈ വിവരം വെളിപ്പെടുന്നത്.

അമേരിക്കയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് വാഷിംഗ്‌ടണിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമായ വിവരങ്ങൾ. കഴിഞ്ഞയാഴ്ച ആണവ ചർച്ചയിൽ യുഎസും യൂറോപ്യൻ പ്രതിനിധികളും ഇറാന്റെ ആവശ്യങ്ങളിൽ നിരാശ പ്രകടിപ്പിച്ചിരുന്നു. ഇറാൻ ലോക സമാധാനത്തിന് തന്നെ ഭീഷണിയാണ്‌ എന്ന് അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് മാധ്യമങ്ങളോട് പറഞ്ഞു.

ഇറാനുമായുള്ള ചർച്ചകൾ നിർത്തിവയ്ക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് ലോകരാഷ്ട്രങ്ങളോട് ഒരാഴ്ച മുമ്പ് അഭ്യർത്ഥിച്ചിരുന്നു. ഇതിനു തൊട്ടുപിറകെ, ഇറാൻ ഒരിക്കലുമൊരു ആണവ ശക്തിയാകില്ലെന്നും എന്തുവിലകൊടുത്തും അത് തടയുമെന്നും ഇസ്രയേലി ചാരസംഘടനയായ മൊസാദ് മുന്നറിയിപ്പു നൽകിയിരുന്നു.

Google search engine
Previous articleബിപിൻ റാവത്ത് ഇനി ഓർമ്മ : ഹൃദയം തകർന്ന് ഭാരതം
Next articleപ്രാർത്ഥനകൾ വ്യർത്ഥം : ക്യാപ്റ്റൻ വരുൺ സിങ്ങും മരണമടഞ്ഞു