“ഇറാനെ ഒരിക്കലുമൊരു ആണവശക്തിയാക്കില്ല, തകർത്തെറിയും” : മൊസാദിന്റെ പരസ്യ വെല്ലുവിളി

0

ടെൽഅവീവ്: ഇറാനെ ഒരിക്കലും ആണവ രാഷ്ട്രമാകാൻ അനുവദിക്കില്ലെന്ന് മൊസാദ്. ആണവശക്തിയായി ഇറാനെന്ന ഭീകര രാഷ്ട്രം മാറുന്നത് ഇസ്രായേലിന് ഏറ്റവും വലിയ ഭീഷണിയാണെന്ന് ചാരസംഘടനയായ മൊസാദ് അറിയിച്ചു. മൊസാദ് ഡയറക്ടർ ഡേവിഡ് ബാർണിയയാണ് ഇക്കാര്യം പരസ്യമായി വെളിപ്പെടുത്തിയത്. ഭീകരരുമായി ഒരിക്കലും സന്ധി ചെയ്യാത്ത ഇസ്രയേലിന്
ഇത്രയും വലിയൊരു ഭീഷണി വച്ചു പൊറുപ്പിക്കാനാകില്ലെന്നും മൊസാദ് ചീഫ് പറഞ്ഞു.

ജറുസലേമിൽ, പ്രസിഡന്റ് നഫ്താലി ബെന്നറ്റിന്റെ വസതിയിൽ വച്ചു നടന്ന മൊസാദിലെ ഏറ്റവും മിടുക്കരായ ഏജന്റുമാരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ജനങ്ങൾക്കു വേണ്ടിയുള്ള വികസന പരിപാടികൾക്ക് മൂന്ന് യുറേനിയം സമ്പുഷ്ടീകരണ ശാലകളുടെ ആവശ്യമെന്താണ്.? ആയിരക്കണക്കിന് സജീവ് സെൻട്രിഫ്യൂജുകളുടെ ആവശ്യമെന്താണ്..? എല്ലാറ്റിലുമുപരി, 60% സമ്പുഷ്ടീകരിച്ച യുറേനിയം ഒരു വികസന പദ്ധതിക്കും ഉപയോഗിക്കില്ല. അതിന്റെ ഉപയോഗം വരുന്നത് ആണവായുധങ്ങൾ നിർമിക്കുമ്പോൾ മാത്രമാണ്.” അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഞങ്ങൾ ഉണർന്നിരിക്കുണ്ട്, കണ്ണുകൾ തുറന്നു തന്നെയാണ് ഇസ്രയേലിരിക്കുന്നത്. ഏതറ്റം വരെ പോയാലും ശരി! ഇറാൻ ഒരിക്കലുമൊരു ആണവ രാഷ്ട്രമാകില്ല! ഇത് എന്റെ വാഗ്ദാനമാണ്, മൊസാദിന്റെ വാഗ്ദാനമാണ്. ഇസ്രായേലിന്റെ വാഗ്ദാനമാണ്.!” ഡേവിഡ് ബാർണിയ പ്രഖ്യാപിച്ചു.

കഴിഞ്ഞ വർഷം, ഇറാനിയൻ അണുവായുധ വികസന പദ്ധതിയുടെ പിതാവെന്നറിയപ്പെടുന്ന മൊഹ്സീൻ ഫക്രിസാദേയെ മൊസാദ് അതിവിദഗ്ധമായി വധിച്ചിരുന്നു. ഇത് ആദ്യമായാണ് മൊസാദ് പോലൊരു അതീവ രഹസ്യ സ്വഭാവമുള്ള സംഘടനയുടെ ചീഫ് ഒരു പരസ്യമായ രാഷ്ട്രീയ പ്രസ്താവനയിൽ ഏർപ്പെടുന്നത്. അതുകൊണ്ടു തന്നെ, ഇറാനെ നേരിടാൻ ഇസ്രായേൽ ഒരു സൈനിക നടപടിയായിരിക്കില്ല ഉദ്ദേശിക്കുന്നത് എന്ന കാര്യം എല്ലാവർക്കും ഉറപ്പാണ്.

Google search engine
Previous article‘സൈനിക നടപടിക്കു മുൻപ് നാറ്റോ സഖ്യം ചിന്തിക്കണം’: ഹൈപ്പർസോണിക് മിസൈലുകളടക്കം തയ്യാറെന്ന് പുടിൻ
Next articleഇന്ത്യൻ സന്ദർശനത്തിലെ പുടിന്റെ ലക്ഷ്യങ്ങൾ : ഒരു അവലോകനം