“ഇറാൻ അഞ്ചു വർഷത്തിൽ അണുബോംബ് നിർമ്മിക്കും” : നിർണായക മുന്നറിയിപ്പുമായി ഇസ്രായേൽ

0

ടെൽഅവീവ്: ഇറാൻ വീണ്ടും ആണവായുധം നിർമ്മിക്കുന്നുവെന്ന മുന്നറിയിപ്പു നൽകി ഇസ്രായേൽ. പ്രധാനമന്ത്രി നഫ്താലി ബെന്നറ്റാണ് ഗുരുതരമായ മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നത്. ചൊവ്വാഴ്ച നടന്ന ഒരു സുരക്ഷാ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പരസ്യമായ താക്കീത്. സ്വന്തമായി ആണവായുധമെന്ന സ്വപ്നം കൈവരിക്കാൻ ഇറാന് ഇനി അഞ്ചു വർഷങ്ങൾ മാത്രം മതിയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇറാന്റെ ആണവായുധ വികസന പ്രവർത്തനങ്ങൾ അമേരിക്കയടക്കമുള്ള വൻകിട രാഷ്ട്രങ്ങൾ ഇടപെട്ട് നിർത്തി വെച്ചതാണ്. എന്നാൽ, കരാർ ദുർബലമാണെന്ന് ആരോപിച്ച ട്രംപ് ഭരണകൂടം അത് റദ്ദ് ചെയ്തതോടെ, ഇറാൻ വീണ്ടും ഗവേഷണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു.

ഇറാന്റെ ഭീഷണിയിൽ നിന്നും സ്വയം സംരക്ഷിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും യോഗത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു. തങ്ങൾ ആണവായുധം നിർമ്മിക്കുന്നില്ല എന്നാണ് ഇറാൻ പ്രതിനിധികൾ വ്യക്തമാക്കുന്നത്. എന്നാൽ, അവർ അണുബോംബ് ഗവേഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് ഇസ്രായേൽ മുന്നറിയിപ്പു നൽകുന്നു.

ഇറാന്റെ ആണവ പദ്ധതിയുടെ പിതാവായ മൊഹ്സീൻ ഫക്രിസാദേയെ ഈയിടെ ഇസ്രായേലി ചാരസംഘടനയായ മൊസാദ് വകവരുത്തിയിരുന്നു. അതോടെ, അവരുടെ ഗവേഷണ പ്രവർത്തനങ്ങൾ മന്ദഗതിയിലായി എന്നും പശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Google search engine
Previous article“സർപ്പധാരിയായ ബുദ്ധൻ”: ആരായിരുന്നു നാഗാർജുനൻ ?
Next articleസൗദി അറേബ്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു : ഗൾഫ് രാജ്യങ്ങളിൽ ഇതാദ്യം