ഇസ്രായേലി കപ്പൽ ഇന്ത്യൻ സമുദ്രത്തിൽ വച്ച് ആക്രമിക്കപ്പെട്ടു : പ്രയോഗിച്ചത് അജ്ഞാത ആയുധമെന്ന് റിപ്പോർട്ടുകൾ

0

ന്യൂഡൽഹി: ഇസ്രായേലി ചരക്കുകപ്പൽ ഇന്ത്യൻ സമുദ്രത്തിൽ വെച്ച് ആക്രമിക്കപ്പെട്ടു. ആക്രമണത്തെ തുടർന്ന് കപ്പലിൽ വൻ അഗ്നിബാധയുണ്ടായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ ആളപായമൊന്നുമില്ലെന്ന് കപ്പൽ കമ്പനി അധികൃതർ സ്ഥിരീകരിച്ചു.

അജ്ഞാതമായ ആയുധമാണ് കപ്പലിനു നേരെ പ്രയോഗിക്കപ്പെട്ടതെന്ന് ഇസ്രായേലി മാധ്യമമായ ജെറുസലേം ടൈംസ് റിപ്പോർട്ട് ചെയ്തു. തങ്ങളുടെ ആണവ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികാരമായി ഇറാൻ ആസൂത്രണം ചെയ്തതാണ് സ്ഫോടനമെന്നും ജെറുസലേം ടൈംസ് ആരോപിക്കുന്നുണ്ട്.

Google search engine
Previous articleചൈനയുടെ ടിബറ്റൻ അധിനിവേശവും ദലൈലാമയുടെ പാലായനവും : സമ്പൂർണ്ണ ലേഖനം
Next articleകേരളത്തിൽ ഭീകരാക്രമണം നടക്കും : മുന്നറിയിപ്പ് നൽകി കേന്ദ്ര ഇന്റലിജൻസ് ഏജൻസി