ഇസ്ലാം മതപരിവർത്തന മാഫിയയെ പൊളിച്ചടുക്കി എൻഫോഴ്‌സ്‌മെന്റ്: റെയ്ഡിൽ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ

0

ഡൽഹി: ഡൽഹിയിലും ഉത്തർപ്രദേശിലും മതപരിവർത്തന കേസിൽ പിടിയിലായവരുമായി ബന്ധമുള്ള വിവിധ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. മതപരിവർത്തന മാഫിയയെ പിടികൂടിയത് ഉത്തർപ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ആണ്.

ഈ മാഫിയ വിദേശത്തു നിന്നും ലഭിച്ച അനധികൃത പണം ഉപയോഗിച്ച് പാവപ്പെട്ടവരെയും കുട്ടികളെയും ഇസ്ലാം മതത്തിലേക്ക് ചേർക്കുകയായിരുന്നു. ഇത്‌ സംബന്ധിച്ച നിർണായക തെളിവുകൾ റെയ്ഡിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. പാകിസ്ഥാൻ രഹസ്യാനേഷണ ഏജൻസിയിൽ നിന്നാണ് ഇവർ പണം കൈപറ്റിയിരുന്നത്. സംഭവത്തിൽ ഡൽഹിയിലെ ജാമിയാ നഗറിൽ നിന്നും നേരത്തെ രണ്ട് പേരെ പിടികൂടിയിരുന്നു.

Google search engine
Previous articleമൊഡേണ വാക്സിന്റെ ആദ്യ ബാച്ച് ഉടൻ ഇന്ത്യയിലെത്തും : വാക്സിൻ ഇന്ത്യയിലെത്തുന്നത് കോവാക്സ് പദ്ധതി പ്രകാരം
Next articleഫിലിപ്പീൻസിൽ 92 പേരുമായി പോയ സൈനിക വിമാനം തകർന്നു : 17 മരണം