ഇസ്ലാമിക് സ്റ്റേറ്റ് ഭ്രാന്തമായ വേഗത്തിൽ വ്യാപിക്കുന്നു : അഫ്ഗാനെ കൈവെടിഞ്ഞാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് യു.എൻ

0

ജനീവ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന അതിവേഗം അഫ്ഗാനിസ്ഥാനിൽ വേരുകൾ ആഴ്ത്തുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടന.അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്ര സംഘടനയുടെ പ്രതിനിധിയായ ഡിബോറ ലിയോൺസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബുധനാഴ്ച നടന്ന യോഗത്തിൽ, യു.എൻ സുരക്ഷാ സമിതിയെ അഭിസംബോധന ചെയ്യവേയാണ് ലിയോൺസ് ഇക്കാര്യം വ്യക്തമാക്കിയത്. അഷറഫ് ഗനി സർക്കാരിന്റെ പതനത്തോടെ, ദുർബലമായ അഫ്ഗാനിസ്ഥാൻ ആഴ്ചകൾ കൊണ്ട് താലിബാൻ പിടിച്ചെടുത്തു. യുദ്ധം ഛിന്നഭിന്നമാക്കിയ രാജ്യത്ത് അധികാരം ഉറപ്പിക്കാൻ ഇസ്ലാമിക് സ്റ്റേറ്റിനും വളരെ എളുപ്പമായിരുന്നുവെന്നു പറഞ്ഞ ലിയോൺ, ഈ അവസ്ഥയിൽ അഫ്ഗാനെ കൈവെടിഞ്ഞാൽ, ഭാവിയിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി.

Google search engine
Previous articleയു.എസ് വീണു : ഇനി ചൈന ഏറ്റവും സമ്പന്ന രാഷ്ട്രം
Next articleഒറ്റക്കണ്ണൻ മോഷേ ഡയാൻ : ഈജിപ്ഷ്യൻ വ്യോമസേനയെ ഒരു പിടി ചാരമാക്കിയ യുദ്ധവീരൻ