ഇസ്ലാമിക തീവ്രവാദം അടിച്ചമർത്തി ഫ്രാൻസ് : ഇമ്മാനുവല്‍ മക്രോണ്‍ പൂട്ടിച്ചത് 92 മസ്ജിദുകൾ

0

പാരീസ്: ഫ്രാൻ‌സിൽ ഇസ്ലാമിക തീവ്രവാദം അടിച്ചമർത്താനൊരുങ്ങി പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ഇതിന്റെ ഭാഗമായി രാജ്യത്ത് 92 മസ്ജിദുകളാണ് ഈ വർഷം ഇമ്മാനുവല്‍ മക്രോണ്‍ പൂട്ടിച്ചത്. തീവ്രവാദം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മസ്ജിദുകളും ചില സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പരിശോധന നടത്താൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. ഈ അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

ഈ വർഷം 7 മസ്ജിദുകൾ കൂടി പൂട്ടും എന്നാണ് ലഭ്യമായ വിവരങ്ങൾ. മാത്രമല്ല, അലോൺസിലെ മസ്ജിദിന്റെ കീഴിലുള്ള ഖുറാനിക് സ്‌കൂളും പൂട്ടിയിടാനാണ് തീരുമാനം. ആയുധ ശേഖരണത്തിന് സ്കൂൾ ഉപയോഗിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് മസ്ജിദിന്റെ കീഴിലുള്ള സ്കൂളുകളും പൂട്ടിയിടാൻ തീരുമാനിച്ചിട്ടുള്ളത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ക്ലാസുകൾ ഉണ്ടാകില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

Google search engine
Previous articleപടക്കങ്ങളുടെ ബഹിഷ്കരണം : ഈ ദീപാവലിയിൽ ചൈനയ്ക്ക് അമ്പതിനായിരം കോടിയുടെ നഷ്ടം
Next articleപട്ടിണി മൂലം ഒമ്പതു വയസ്സുകാരിയെ പിതാവ് 55കാരന് വിറ്റു : താലിബാൻ ഭരണത്തിനു കീഴിലെ ഞെട്ടിക്കുന്ന കഥകൾ