“ഉക്രൈനിൽ തൊട്ടുകളിക്കേണ്ട.! തിരിച്ചടിക്കും” : നാറ്റോ സൈനിക വിന്യാസത്തിന് ശക്തമായ താക്കീത് നൽകി പുടിൻ

0

ക്രെംലിൻ: നാറ്റോ സഖ്യത്തിന് ശക്തമായ താക്കീതു നൽകി റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ. യുഎസ് പ്രധാന ചുമതല വഹിക്കുന്ന നാറ്റോ സൈനിക സഖ്യത്തിന്റെ ട്രൂപ്പുകൾ, ഉക്രൈന് സമീപം കരിങ്കടലിൽ സൈനിക വിന്യാസം നടത്തിയിരുന്നു. ഇതിന് തൊട്ടുപിറകെയാണ് പുടിന്റെ ശക്തമായ താക്കീത്.

മുൻകൂർ പ്രഖ്യാപനമില്ലാതെ കരിങ്കടലിൽ അഭ്യാസപ്രകടനം നടത്തുകയാണ് നാറ്റോ രാഷ്ട്രങ്ങളുടെ സഖ്യസേനകൾ. നാവികസേനകൾ കൂടാതെ, വായുസേനകളും ഈ അഭ്യാസ പ്രകടനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇത് ഗുരുതരമായ ഒരു സുരക്ഷാഭീഷണിയായി തന്നെയാണ് റഷ്യ കാണുന്നതെന്ന് പുടിൻ വ്യക്തമാക്കി. ഉക്രൈനിൽ, കഴിഞ്ഞമാസം നാറ്റോ സൈനിക നീക്കം നടത്തിയിരുന്നു. ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് റഷ്യൻ പരമാധികാരിയുടെ മുന്നറിയിപ്പ്.

2014 ഫെബ്രുവരിക്കും മാർച്ചിനുമിടയിൽ, ഉക്രൈനിൽ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിന്റെ പ്രത്യാഘാതമായി നടന്ന സംഘർഷത്തിൽ ക്രിമിയൻ ഉപദ്വീപ് റഷ്യ പിടിച്ചെടുത്തു. ഇനി അതുപോലെയൊരു നീക്കം റഷ്യയിൽ നിന്നും ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് നാറ്റോ സഖ്യത്തിന്റെ സൈനിക നീക്കം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, ശക്തമായ പ്രതികരണമാണ് റഷ്യ ഇക്കാര്യത്തിൽ നടത്തിയിരിക്കുന്നത്. “ഞങ്ങളെ അവർ (നാറ്റോ) വിശ്രമിക്കാൻ സമ്മതിക്കില്ലെന്നു തോന്നുന്നു. ശരി, എന്നാൽപ്പിന്നെ ഞങ്ങൾ ചുമ്മാ വിശ്രമിക്കുകയല്ലെന്നവരെ അറിയിച്ചേക്കാം” എന്നായിരുന്നു മാധ്യമങ്ങൾക്ക് മുന്നിൽ പുടിൻ നടത്തിയ പ്രതികരണം.

Google search engine
Previous article“മുസ്ലിങ്ങൾ ഇന്ത്യൻ എയർഫോഴ്സിൽ ചേരരുത്” : അവിശ്വാസികൾക്കു വേണ്ടി യുദ്ധം ചെയ്യുന്നത് ഹറാമെന്ന് ഇസ്ലാമിക പണ്ഡിതൻ
Next articleമണിപ്പൂർ ഭീകരാക്രമണം : ഉത്തരവാദിത്വം ഏറ്റെടുത്ത് നാഗാ, മണിപ്പൂർ ഭീകരസംഘടനകൾ