ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയാകാൻ പുഷ്കർ സിംഗ് ധാമി : സത്യപ്രതിജ്ഞ ഇന്ന് നടന്നേക്കും

0

ഡെറാഡൂൺ: ഖാത്തിമയിൽ നിന്നുള്ള ബിജെപി എംഎൽഎയായ പുഷ്കർ സിംഗ് ധാമി ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ ഇന്നുതന്നെ നടന്നേക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ. ഇന്ന് ചേർന്ന ബിജെപി നിയമസഭാ കക്ഷിയോഗമാണ് പുഷ്കർ സിങ്ങിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

ഇതോടെ നാലര വർഷത്തിനിടെ സംസ്ഥാനത്തെ മൂന്നാമത് മുഖ്യമന്ത്രി ആകുകയാണ് പുഷ്കർ സിംഗ്. ഉത്തരാഖണ്ഡിൽ ഇനി 2022 ആദ്യമായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നാല് മാസം മാത്രം നീണ്ടുനിന്ന ഭരണത്തിനുശേഷം മുൻ മുഖ്യമന്ത്രി തിരത്ത് സിംഗ് റാവത്ത് ഇന്നലെയാണ് ഗവർണർ ബേബി റാണി മൗര്യയ്ക്ക് രാജിക്കത്ത് നൽകിയത്.

Google search engine
Previous articleഡെൽറ്റ വകഭേദം രൂപം മാറിക്കൊണ്ടേയിരിക്കുന്നു : അപകട സാഹചര്യമെന്ന് ലോകാരോഗ്യ സംഘടന
Next article2 കോടിയിലധികം വോട്ടർമാരുടെ വിവരങ്ങൾ ചോർന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ : കേസെടുത്ത് ക്രൈംബ്രാഞ്ച്