ഉൽക്കാപതനം, ലോകപ്രശസ്തന്റെ മരണം : 2022-ലെ നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ

0

പാരീസ്: നാനൂറിലധികം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ഫ്രഞ്ച് ദാർശനികനും ഭിഷഗ്വരനും പ്രവാചകനും ആയിരുന്നു നോസ്ട്രഡാമസ്. വരാൻ പോകുന്ന ഒരുപാട് നൂറ്റാണ്ടുകളിൽ നടക്കാൻ പോകുന്ന കുറിച്ച് സംഭവങ്ങളെക്കുറിച്ച് പ്രവചിച്ചിട്ടുണ്ട്.

ന്യൂ ഓർലിയൻസ് വെള്ളപ്പൊക്കം, ലിങ്കൻ-കെന്നഡി കൊലപാതകം, വേൾഡ് ട്രേഡ് സെന്ററിലെ ഭീകരാക്രമണം തുടങ്ങിയ ലോകപ്രസിദ്ധമായ സംഭവങ്ങൾ പലതും അദ്ദേഹം പ്രവചിച്ചതാണ്. വരാൻ പോകുന്ന 2022 എന്ന വർഷത്തെ കുറിച്ചും അദ്ദേഹം ചിലത് പ്രവചിച്ചിട്ടുണ്ട്. തന്റെ ‘ലെസ് പ്രൊഫസീസ്’ എന്ന ഗ്രന്ഥത്തിൽ അദ്ദേഹം എഴുതിയിരിക്കുന്നതിൽ ചിലത് വായിക്കാം.

2022-ൽ ലോകപ്രശസ്തനായ ഒരു രാഷ്ട്രീയ വ്യക്തിത്വം മരിക്കുകയോ അപ്രത്യക്ഷനാവുകയോ ചെയ്യുമെന്ന് നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ട്. ഇത് ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് ആകുമെന്നും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ആകുമെന്നും, ഇവർ രണ്ടു പേരുമല്ല, യു.എസ് പ്രസിഡന്റ് ജോ ബൈഡനാണെന്നും നിരവധി ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്.

2022-ൽ, ആഗോളതാപനം അതിന്റെ പാരമ്യത്തിൽ എത്തും. വളരെ വലിയൊരു സൗരക്കാറ്റ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങും. സമുദ്രത്തിന്റെ ജലനിരപ്പ് ക്രമാതീതമായി ഉയരും. എല്ലാറ്റിലുമുപരി, കരിങ്കടലിലെ മത്സ്യങ്ങൾ ചത്തുപൊന്തുമെന്നും നോസ്ട്രഡാമസ് എഴുതിവെച്ചിട്ടുണ്ട്.

1555-ൽ എഴുതിയ ഗ്രന്ഥത്തിൽ, അടുത്ത വർഷം വളരെ വലിയൊരു ഉൽക്ക ഭൂമിയിൽ വന്നിടിക്കുമെന്ന് അദ്ദേഹം എഴുതിയിരിക്കുന്നു. ആകാശത്തു നിന്നും അഗ്നിഗോളം ഭൂമിയിൽ പതിക്കുമെന്നും അതിന്റെ ഫലമായി നിരവധി മനുഷ്യർ മരിക്കുമെന്നുമാണ് എഴുതിയിരിക്കുന്നത്.

ഇവ കൂടാതെ, ഒറ്റയ്ക്ക് ചിന്തിക്കുന്ന തലച്ചോറുകൾ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഭൂകമ്പങ്ങൾ, മഹാ പ്രളയങ്ങൾ, യൂറോപ്യൻ യൂണിയൻ പോലെയുള്ള അന്താരാഷ്ട്ര സഖ്യങ്ങളുടെ പതനം എന്നിവയും അദ്ദേഹം നൂറ്റാണ്ടുകൾക്ക് മുമ്പ് എഴുതി വെച്ച ഗ്രന്ഥത്തിലുണ്ട്.

Google search engine
Previous articleതളർന്നു കിടക്കുന്നയാൾ ചിന്തിച്ചത് ട്വീറ്റ്‌ ചെയ്തു : ലോകത്തിലെ ആദ്യത്തെ സംഭവം, നിർണായക കണ്ടുപിടുത്തമായി മൈക്രോചിപ്
Next articleഫ്രാൻസിൽ പുതിയ കോവിഡ് വകഭേദം ‘ഐ.എച്ച്.യു’ കണ്ടെത്തി : ഒമിക്രോണിനേക്കാൾ മാരകമെന്ന് റിപ്പോർട്ടുകൾ