എന്റെ ഗ്രാമം കുഞ്ഞു പാകിസ്ഥാനാണെന്ന് അഭിമാനത്തോടെ യുവാവ് : രാഷ്ട്രവിരുദ്ധ പരാമർശത്തിന് തൂക്കി അകത്തിട്ട് എംപി പോലീസ്

0

ഭോപ്പാൽ : മധ്യപ്രദേശിൽ സ്വന്തം ഗ്രാമത്തെ മിനി പാകിസ്ഥാൻ എന്ന് വിശേഷിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ദേശവിരുദ്ധ പരാമർശം നടത്തിയ അഫ്സർഖാൻ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിൽ സ്വന്തം ഗ്രാമമായ അമിരതിയുടെ ചിത്രം ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ അടിക്കുറിപ്പ് ആയിട്ടാണ് നാടിനെ മിനി പാകിസ്ഥാൻ എന്ന് വിശേഷിപ്പിച്ചത്.

ഇയാളുടെ പേരിൽ പോലീസ് കേസെടുത്തിരിക്കുന്നത് ശക്തമായ വകുപ്പുകൾ ചേർത്താണ്. തന്റെ ഗ്രാമത്തിൽ കൂടുതലും മുസ്ലീങ്ങളായത് കൊണ്ടാണ് മിനി പാകിസ്ഥാനെന്ന് വിശേഷിപ്പിച്ചതെന്ന ന്യായം പറഞ്ഞ് ഇയാൾ തടിതപ്പാൻ നോക്കിയെങ്കിലും പോലീസ് ഇത്‌ അംഗീകരിച്ചില്ല.

Google search engine
Previous articleറഫാൽ യുദ്ധവിമാന ഇടപാടിലെ അഴിമതി : അന്വേഷണം ആരംഭിച്ച് ഫ്രാൻസ്
Next articleഡെൽറ്റ വകഭേദം രൂപം മാറിക്കൊണ്ടേയിരിക്കുന്നു : അപകട സാഹചര്യമെന്ന് ലോകാരോഗ്യ സംഘടന