“എന്റേത് മര്യാദകൾ പാലിക്കുന്ന കുടുംബം” : നിയമ നടപടികളിൽ നിന്ന് ഒളിച്ചോടില്ലെന്ന് ആര്യൻ ഖാൻ

0

ന്യൂഡൽഹി: മര്യാദകൾ പാലിക്കുന്ന കുടുംബത്തിലെ ഒരാളാണെന്നും നിയമ നടപടികളിൽ നിന്ന് ഒരിക്കലും ഒളിച്ചോടില്ലെന്നും ആര്യൻ ഖാൻ. ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിലാണ് ആര്യൻ ഇക്കാര്യം വ്യക്തമാക്കിയത്. ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും പ്രതികളെ സ്വാധീനിക്കാനും ആര്യന് കഴിയുമെന്ന് എൻസിബി കോടതിയെ അറിയിച്ചതിനെ തുടർന്ന് ജാമ്യം നിഷേധിക്കുകയായിരുന്നു.
ആര്യന്റെ പക്കൽനിന്നും ലഹരിവസ്തുക്കൾ പിടിച്ചെടുത്തിട്ടില്ലെന്നും ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും എൻസിബി കോടതിയിൽ വിശദീകരിച്ചു. ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കാൻ കോടതി നിർദേശം നൽകി.ആര്യൻ അറസ്റ്റിലായതിനെ തുടർന്ന് നിരവധി ബോളിവുഡ് താരങ്ങൾ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

Google search engine
Previous articleഅതിർത്തിയിൽ വീണ്ടും ചൈനീസ് കടന്നുകയറ്റം : 200 പേരെ തടഞ്ഞ് ഇന്ത്യൻ സൈനികർ
Next articleതാൻ മര്യാദകൾ പാലിക്കുന്ന കുടുംബത്തിലെ ഒരാൾ: നിയമ നടപടികളിൽ നിന്ന് ഒളിച്ചോടില്ലെന്ന് ആര്യൻ ഖാൻ