“എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമായി പ്രാർത്ഥിക്കുന്നു” : പ്രളയ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി

0

ന്യൂഡൽഹി: കേരളത്തിലെ പ്രളയ സാഹചര്യം മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റേയും പശ്ചാത്തലത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിയുമായി സ്ഥിതിഗതികൾ ചർച്ച ചെയ്യ്തത്.

പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് തന്റെ അനുശോചനം അറിയിക്കുന്നതായി മോദി ട്വീറ്റ് ചെയ്തു.

Google search engine
Previous article“കോൺഗ്രസ്സ് ഇപ്പോഴൊരു സർക്കസ് കമ്പനിയായി മാറിയിരിക്കുന്നു” : നേതൃത്വമില്ലെന്ന് പരിഹസിച്ച് ശിവരാജ് സിംഗ് ചൗഹാൻ
Next articleകശ്മീരിലെ കൂട്ടക്കൊലയുടെ ഉത്തരവാദിത്വമേറ്റെടുത്ത് യു.എൽ.എഫ് : ഹിന്ദുക്കൾ കശ്മീർ വിടണമെന്ന് ഭീഷണി