‘ഐ ലവ് പാകിസ്ഥാൻ’ : കോഴിക്കോട് സൂപ്പർമാർക്കറ്റിൽ ‘രാജ്യസ്നേഹ’ ബലൂണുകൾ

0

കോഴിക്കോട്: നഗരത്തിലെ സൂപ്പർമാർക്കറ്റിൽ നിന്നും പാകിസ്ഥാനോടുള്ള സ്നേഹം വഴിഞ്ഞൊഴുകുന്ന ബലൂണുകൾ കണ്ടെത്തി. വടകരയിലെ അഴിയൂരിൽ പ്രവർത്തിക്കുന്ന ക്യാരിഫ്രഷ് ഹൈപ്പർ മാർക്കറ്റിൽ നിന്നാണ് ഈ ബലൂണുകൾ കണ്ടെത്തിയത്.

‘ഐ ലവ് പാകിസ്ഥാൻ’ എന്ന മുദ്രാവാക്യം പരസ്യമായി ബലൂണുകളിൽ പ്രിന്റ് ചെയ്തിരിക്കുകയാണ്. ഒപ്പം, പാക്ക് പതാകയുടെ ചിഹ്നങ്ങളും മുദ്രണം ചെയ്തിട്ടുണ്ട്. വെള്ള നിറത്തിലാണ് പാകിസ്ഥാനോട് ഇഷ്ടമാണെന്ന് മുകളിൽ എഴുതിയിരിക്കുന്നത്.

ഞായറാഴ്ച, ബലൂൺ വാങ്ങാൻ കടയിൽ എത്തിയ ചുങ്കം സ്വദേശിയ്ക്കാണ് ഈ ബലൂണുകൾ ലഭിച്ചത്. കടയിൽ ഇത്തരം നിരവധി പാക്കറ്റുകൾ വിൽപ്പനയ്ക്കായി വച്ചിട്ടുണ്ട്. ഇതിന്റെ ഉറവിടം എവിടെനിന്നാണെന്ന് വ്യക്തമായിട്ടില്ല.

Google search engine
Previous articleകസാഖ്സ്ഥാൻ കലാപം, പുടിൻ ഇടപെടുന്നു: പറന്നിറങ്ങി റഷ്യൻ പാരാകമാൻഡോസ്
Next articleമൊസാദ് ആയുധധാരികളായ കൊലയാളി ഡോൾഫിനുകളെ പരിശീലിപ്പിച്ചയക്കുന്നു : അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഹമാസ്