ഒരു നൂറ്റാണ്ടിനു ശേഷം റഷ്യയിൽ ആദ്യമായി രാജകീയ വിവാഹം : സാർ വംശജന്റെ വിവാഹ വിശേഷങ്ങൾ

0

സെന്റ് പീറ്റേഴ്സ്ബർഗ്: റഷ്യൻ ഭരണാധികാരികളായിരുന്ന സാർ ചക്രവർത്തിമാരുടെ വംശജരിൽ ഒരാളുടെ വിവാഹം നടക്കാൻ പോകുന്നു. രാജ കുടുംബാംഗമായ ഗ്രാൻഡ് ഡ്യൂക്ക് ജോർജ് മിഖായേലോവിച്ച് റൊമനോവിന്റെ വിവാഹമാണ് രാജകീയമായ ചടങ്ങുകളോടു കൂടി റഷ്യയിൽ ആഘോഷിക്കപ്പെട്ടത്.

ഏതാണ്ട് നൂറ് വർഷത്തിന് ശേഷം ആദ്യമായി റഷ്യൻ മണ്ണിൽ നടക്കുന്ന സാർ വംശജരുടെ രാജകീയ ശൈലിയുള്ള വിവാഹമാണിത്. ഇറ്റലി ക്കാരിയായ വിക്ടോറിയ റൊമനോവ ബെറ്ററിനിയാണ് വധു. മുൻ റഷ്യൻ തലസ്ഥാനമായിരുന്ന സെന്റ് പീറ്റേഴ്സ്ബർഗിലെ സെന്റ് ഐസക്സ് കത്തീഡ്രലിൽ ആയിരുന്നു വിവാഹ ചടങ്ങുകൾ.

റഷ്യൻ ഓർത്തഡോക്സ് മതാചാര പ്രകാരമുള്ള ചടങ്ങുകൾ പ്രമുഖരായ നൂറുകണക്കിന് അതിഥികളുടെ സാന്നിധ്യത്തിൽ നടന്നു. വധുവിന്റെ പിതാമഹിയായ ഗ്രാൻഡ് ഡച്ചസ് മരിയ വ്ലാഡിമിറോവ്ന ഓഫ് റഷ്യയും ചടങ്ങിൽ പങ്കെടുത്തിരുന്നു. രാജാധികാരം നിലനിന്നിരുന്നെങ്കിൽ, താനായിരുന്നേനെ കിരീടാവകാശിയെന്നാണ് ഡച്ചസ് അവകാശപ്പെടാറുള്ളത്.

Google search engine
Previous articleലതാ മങ്കേഷ്കറുടെ കുടുംബത്തിന്റെ സാവർക്കർ ബന്ധം : നെഹ്‌റു സർക്കാരിന്റെ വേട്ടയാടലിലൂടെ
Next articleകപ്പലിൽ മയക്കുമരുന്ന് പാർട്ടി : സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ മകൻ കസ്റ്റഡിയിൽ