കനത്ത മഴ : സംസ്ഥാനത്ത് കോളേജുകൾ തുറക്കുന്നത് മാറ്റി വെച്ചു

0

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോളേജുകൾ തുറക്കുന്നത് മാറ്റിവെച്ചു. മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. നേരത്തെ തിങ്കളാഴ്ച മുതൽ കോളേജുകൾ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബുധനാഴ്ച കോളേജുകൾ തുറക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമല തീർഥാടനവും ചൊവ്വാഴ്ച വരെ നിർത്തിവയ്ക്കും. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ എത്രയും പെട്ടെന്ന് മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുക്കണമെന്ന് പിണറായി വിജയൻ  യോഗത്തിൽ നിർദ്ദേശിച്ചു. കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ച് വേണം ക്യാമ്പുകൾ ആരംഭിക്കേണ്ടതെന്ന നിർദേശവും മുഖ്യമന്ത്രി നൽകിയിട്ടുണ്ട്.

Google search engine
Previous articleപാകിസ്ഥാനിൽ ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ട സംഭവം : 285 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചൈന
Next articleതീവ്രവാദത്തിനെ പിന്തുണച്ചു : സയിദ് അലി ഷാ ഗിലാനിയുടെ പൗത്രനെ ജോലിയിൽ നിന്നും പിരിച്ചുവിട്ട് കശ്‍മീർ സർക്കാർ