കപ്പലിൽ മയക്കുമരുന്ന് പാർട്ടി : സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ മകൻ കസ്റ്റഡിയിൽ

0

മുംബൈ: നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിൽ ബോളിവുഡ് സൂപ്പർസ്റ്റാർ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ കസ്റ്റഡിയിൽ.
മുംബൈ തീരത്ത് നങ്കൂരമിട്ടിരുന്ന ആഡംബര കപ്പലിൽ നടന്ന റെയ്ഡിലാണ് ഇയാൾ പിടിയിലാകുന്നത് . കപ്പലിൽ ആഡംബര പാർട്ടി നടക്കുന്നതിനിടെ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് കപ്പലിൽ നിന്നു തന്നെ നാർക്കോട്ടിക്സ് ബ്യൂറോയ്ക്ക് ഇൻഫർമേഷൻ ലഭിക്കുകയായിരുന്നു.

ഇന്നലെ രാത്രി നടന്ന റെയ്ഡിൽ, കൊക്കയിൻ, ഹാഷിഷ് മുതലായ നിരവധി മയക്കുമരുന്നുകൾ കണ്ടെടുത്തു. കോർഡേലിയ ക്രൂയിസ് ലൈനർ കമ്പനിയുടേതാണ് ആഡംബര കപ്പൽ. ഏകദേശം പത്ത് പേർ അറസ്റ്റിലായിട്ടുണ്ടെന്ന് ദേശീയ മാധ്യമമായ എബിപി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മുൻപു ബച്ചൻ കുടുംബത്തിലെ ഒരു പെൺകുട്ടിയോടൊപ്പമുള്ള സ്വകാര്യ വീഡിയോ പുറത്തായതിനെ തുടർന്നാണ് ആര്യൻ ഖാൻ ആദ്യമായി വാർത്തകളിൽ ഇടം നേടുന്നത്.

Google search engine
Previous articleഒരു നൂറ്റാണ്ടിനു ശേഷം റഷ്യയിൽ ആദ്യമായി രാജകീയ വിവാഹം : സാർ വംശജന്റെ വിവാഹ വിശേഷങ്ങൾ
Next articleജോർദാൻ രാജാവ്, ഷക്കീറ, സച്ചിൻ ടെണ്ടുൽക്കർ, ഷെയ്ഖ് മുഹമ്മദ്, പുടിന്റെ വെപ്പാട്ടി : ലോകസമ്പത്തിന്റെ സിംഹഭാഗവും പൂഴ്ത്തി വച്ചിരിക്കുന്നവരെ വെട്ടിലാക്കി “പൻഡോറ പേപ്പേഴ്സ്” പുറത്ത്