കശ്മീരിലെ കൂട്ടക്കൊലയുടെ ഉത്തരവാദിത്വമേറ്റെടുത്ത് യു.എൽ.എഫ് : ഹിന്ദുക്കൾ കശ്മീർ വിടണമെന്ന് ഭീഷണി

0

കശ്‍മീർ: വാൻപോ മേഖലയിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരവാദിത്വമേറ്റെടുത്ത് ഭീകര സംഘടനയായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട്. കൂട്ടക്കൊല നടത്തിയത് തങ്ങളാണെന്ന ലേഖനം അവർ പുറത്തു വിടുകയായിരുന്നു.

ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ, ഇന്നലെയാണ് ഹിന്ദുക്കളായ 3 ബിഹാറി തൊഴിലാളികൾ കൊല്ലപ്പെട്ടത്. യുവാക്കൾ താമസിച്ചിരുന്ന വീട്ടിലേക്ക് ഇരച്ചു കയറിയ ഭീകരർ അവരെ വെടിവച്ചു കൊല്ലുകയായിരുന്നു. യുവാക്കളെ, ഹിന്ദുത്വ ഭീകരർ എന്നാണ് ഭീകരർ പ്രസ്താവനയിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഹിന്ദുക്കളായ എല്ലാവരും കശ്മീർ വിട്ടു പോകണമെന്നും, അതിനു തയ്യാറല്ലെങ്കിൽ, ഇതുപോലെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ഭീകരർ താക്കീതു നൽകിയിട്ടുണ്ട്.

Google search engine
Previous article“എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമായി പ്രാർത്ഥിക്കുന്നു” : പ്രളയ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി
Next articleഇന്ത്യൻ സൈന്യത്തിന് ത്രിശൂലവും വജ്രായുധവും : ചൈനക്കാരുടെ ആയുധേതര ആക്രമണങ്ങൾക്ക് ഇനി അതേനാണയത്തിൽ തിരിച്ചടി