കശ്മീരിലെ കൊലപാതകങ്ങളുടെ ലക്ഷ്യം വർഗീയ ഭിന്നിപ്പ് : വെളിപ്പെടുത്തലുമായി ലഫ്റ്റനന്റ് ജനറൽ

0

ന്യൂഡൽഹി: കശ്മീരിലെ കൊലപാതകങ്ങളുടെ ലക്ഷ്യം വർഗീയ ഭിന്നിപ്പാണെന്ന് വെളിപ്പെടുത്തി ചിനാർ കോർപ്‌സിന്റെ ലഫ്റ്റനന്റ് ജനറൽ ഡി.പി പാണ്ഡെ. ഇവിടെ നടന്ന കൊലപാതകങ്ങൾക്ക്‌ പിന്നിൽ ജനതയെ മതപരമായി ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ഭീകരവാദികൾ നടത്തുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

ഈ കൊലപാതകങ്ങളെല്ലാം ശിക്ഷ ലഭിക്കുന്നതാണെന്നും വർഗീയമായി തകർക്കാൻ ശ്രമിക്കുന്നവരെ കാശ്മീർ ജനത മനസ്സിലാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാശ്മീർ ജനതയ്ക്ക് അവരുടെ മതം പ്രധാനപ്പെട്ടതാണെന്നും  മതത്തെ ആയുധമായി ഉപയോഗിക്കുന്നവരെ ഇവിടെ നിന്നും ജനത പുറത്താക്കുമെന്നും പാണ്ഡെ വ്യക്തമാക്കി. നിയന്ത്രണ രേഖയ്ക്ക് സമീപം സുരക്ഷാ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും അദ്ദേഹം അറിയിച്ചു.

Google search engine
Previous article“രാമനും കൃഷ്ണനും പരിഹസിക്കപ്പെടരുത് ” : പുരാണങ്ങളും ഇതിഹാസങ്ങളും സംരക്ഷിക്കാൻ നിയമം വേണമെന്ന് അലഹബാദ് ഹൈക്കോടതി
Next articleനടൻ നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : നില ഗുരുതരം