കശ്മീരിൽ ഏറ്റുമുട്ടൽ: 3 ഭീകരരെ വധിച്ച് സൈന്യം

0

ശ്രീനഗർ: കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. അനന്ത്നാഗ് ജില്ലയിലെ കാരിഗാം, റാണിപുരം മേഖലയിലാണ്‌ ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി. പോലീസും സൈന്യവും സംയുക്തമായി തിരച്ചിൽ നടത്തുന്നതിനിടെയാണ്‌ ഭീകരർ വെടിയുതിർത്തത്.

ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. രജൗരി ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പാകിസ്ഥാൻ തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ഇവരിൽ നിന്നും രണ്ട് എകെ-47 തോക്കുകളാണ് സൈന്യം പിടിച്ചെടുത്തത്.

Google search engine
Previous articleഗദ്ദാഫി വധവും അമേരിക്കൻ തിരക്കഥയും : പെട്രോഡോളർ സംരക്ഷണത്തിന്റെ അറിയപ്പെടാത്ത കഥകൾ
Next articleമാലാഖയായി ഡി മരിയ : ബ്രസീലിനെ തകർത്ത് കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി അർജന്റീന