കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്യും : ഐഎസ്ഐ ഗൂഢാലോചന ലക്ഷ്യം വയ്ക്കുന്നതെന്ത്.?

0

ന്യൂഡൽഹി: ഇന്ത്യയിലെ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്യാൻ ഐഎസ്ഐ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുവെന്ന് സൂചിപ്പിച്ച് റിപ്പോർട്ടുകൾ. കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്യുന്നതിലൂടെ മതസ്പർദ്ധ വർധിപ്പിക്കാനാണ് ഐഎസ്ഐ ലക്ഷ്യമിടുന്നത്. താഴ്‌വരയിലെ കശ്മീരി പണ്ഡിറ്റുകൾ അടക്കം 200 പേരെ വധിക്കാൻ സെപ്റ്റംബർ 21ന് പദ്ധതി ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിക്ക് ലഭിച്ചിരുന്നു.

തീവ്രവാദികൾ തയ്യാറാക്കിയ പട്ടികയിൽ ആർ.എസ്.എസ്, ബി.ജെ.പി എന്നീ സംഘടനകളിലെ അംഗങ്ങളും ഉണ്ടായിരുന്നുവെന്ന് അവർ വ്യക്തമാക്കി. പോലീസ്, സുരക്ഷാ സേന, ഇന്റലിജൻസ് വിഭാഗം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കശ്മീരികളെയാണ് തീവ്രവാദികൾ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ പദ്ധതി നടപ്പിലാക്കാൻ വേണ്ടി പാകിസ്ഥാനി തീവ്രവാദികൾ തയ്യാറായിരിക്കുകയാണെന്നും അതിനാൽ ജാഗ്രത പുലർത്തണമെന്നും രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.

Google search engine
Previous articleഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനികശക്തിയാക്കും : പ്രധാനമന്ത്രി നരേന്ദ്ര മോദി
Next articleബംഗ്ലാദേശിൽ ഇസ്ക്കോൺ ക്ഷേത്രത്തിന് നേരെ ആക്രമണം : ഒരു മരണം, നിരവധി പേർക്ക് പരിക്ക്