കുതന്ത്രങ്ങൾ മെനഞ്ഞ് മമത : ലക്ഷ്യമിടുന്നത് ഗോവ

0

പനാജി: ഗോവയിലെ മുന്‍ മുഖ്യമന്ത്രി ലൂയിസിഞ്ഞോ ഫലേരിയോയെ ദേശീയ വൈസ് പ്രസിഡന്റാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ മത്സരിക്കുമെന്ന് തൃണമൂല്‍ അറിയിച്ചിരുന്നു. സംസ്ഥാനത്ത് വേരുറപ്പിക്കാൻ മമത തന്ത്രങ്ങൾ മെനഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഫലേരിയോയ്ക്ക് നേതൃത്വ സ്ഥാനം നൽകിയിരിക്കുന്നത്.

ഗോവയിൽ ഒട്ടും സ്വാധീനമില്ലാത്ത മമത ബി.ജെ.പിയോട് നേരിട്ട് പോരാടാനാണ് തീരുമാനിച്ചിരിക്കുന്നത്. ബംഗാളിലെ വിജയത്തിന് പിന്നാലെ രാജ്യവ്യാപകമായി തൃണമൂലിന് സ്വാധീനമുറപ്പിക്കാനുള്ള ശ്രമങ്ങള്‍ മമത ആരംഭിച്ചിരുന്നു.

Google search engine
Previous article“രാജ്യത്ത് വാക്സിനേഷൻ 100 കോടി പിന്നിട്ടു” : ഭാരതം കൈവരിച്ചത് അസാധാരണ നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Next articleമ്യാന്മാറിലെ സ്ഥിതി ഗുരുതരം : രാജ്യം സംഘർഷാവസ്ഥയിലെന്ന് യു.എൻ