“കൂട്ടക്കൊല ചെയ്യൽ എന്റെ സ്വപ്നമായിരുന്നു” : റഷ്യയിൽ 6 പേരെ വെടിവെച്ചു കൊന്ന ഭീകരൻ തിമൂറിന്റെ മൊഴി

0

മോസ്‌കോ: ആൾക്കൂട്ടത്തിൽ ഇറങ്ങി കൂട്ടക്കൊല ചെയ്യൽ തന്റെ ഒരുപാട് കാലമായുള്ള സ്വപ്നമായിരുന്നുവെന്ന് മൊഴി നൽകി കൂട്ടക്കൊല നടത്തിയ ഭീകരൻ. റഷ്യയിലെ പേം യൂണിവേഴ്സിറ്റിയിൽ കൂട്ടക്കൊല നടത്തിയ ഭീകരൻ തിമൂർ ബെക്മാൻസുറോവ് ആണ് പോലീസുകാരൻ ഞെട്ടിച്ചു കൊണ്ട് ഇങ്ങനെ മൊഴി നൽകിയത്.

തിങ്കളാഴ്ച രാവിലെയാണ് തോക്കേന്തിക്കൊണ്ട് തിമൂർ യൂണിവേഴ്സിറ്റിയിൽ കയറി മുന്നിൽ കണ്ടവരെയെല്ലാം വെടിവെച്ചു വീഴ്ത്തിയത്. ആക്രമണത്തെ തുടർന്ന് ആറു പേർ കൊല്ലപ്പെട്ടു നിരവധി പേർ ഗുരുതരാവസ്ഥയിലാണ്. തുടർന്നു നടന്ന ഏറ്റുമുട്ടലിൽ റഷ്യൻ പോലീസ് അക്രമിയെ കീഴ്പ്പെടുത്തി. വെടിയേറ്റ ഇയാൾ അത്യാസന്നനിലയിൽ ആണെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആദ്യ വർഷ ബിരുദ വിദ്യാർഥിയായ തിമൂർ കോളേജിൽ ചേർന്നിട്ട് 10 ദിവസമേ ആയിട്ടുള്ളൂ. ഇയാൾ മതമൗലികവാദിയാണെന്ന് പൊലീസ് വ്യക്തമാക്കി. തോക്കിനു പകരം ബോംബോ, കാറോ, കത്തിയോ ഉപയോഗിക്കാനും തനിക്ക് പദ്ധതിയുണ്ടായിരുന്നുവെന്നും തിമൂർ നൽകിയ മൊഴിയിലുണ്ട്.

Google search engine
Previous article3 ലക്ഷം കോടിയുടെ നിക്ഷേപം, 4.5 ലക്ഷം സർക്കാർ ജോലികൾ : ഭരണനേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് യോഗി ആദിത്യനാഥ്
Next articleകോവിഡ് പാൻഡെമിക് ഇന്ത്യയിൽ എൻഡെമിക് ആകും : മുന്നറിയിപ്പ് നൽകി വിദഗ്‌ദ്ധർ