കേന്ദ്രത്തിൽ സഹകരണ വകുപ്പ് രൂപികരിച്ച് ബിജെപി സർക്കാർ : ഇടതിന്റെ മേൽക്കോയ്മ തകർക്കാൻ തലപ്പത്ത് അമിത് ഷാ

0

ന്യൂഡൽഹി: കേന്ദ്രത്തിൽ ബിജെപി സർക്കാർ കൊണ്ടുവരുന്ന സഹകരണ വകുപ്പിന്റെ തലപ്പത്ത് ആഭ്യന്തര മന്ത്രി അമിത് ഷായെ നിയമിക്കും. ഈ സ്ഥാനത്തേക്ക് കരുത്തനായ അമിത് ഷാ അവരോധിക്കപെടുന്നത് കേരളത്തിൽ കനത്ത രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ശക്തമായ തീരുമാനങ്ങൾ എടുക്കുന്ന അമിത് ഷാ ഈ സ്ഥാനം കയ്യാളുമ്പോൾ ഏതു തരത്തിലുള്ള നടപടികളായിരിക്കും സ്വീകരിക്കുകയെന്ന ആശങ്കയിലാണ് കേരളത്തിലെ സഹകരണ മേഖല.

സിപിഎം എന്ന പാർട്ടിയുടെ കരുത്തും സമ്പത്തും ഭരണാധികാരവുമെല്ലാം നില നിൽക്കുന്നത് സഹകരണമേഖലയിലാണ്. കേരളത്തിന്റെ സംസ്ഥാന സഹകരണ മന്ത്രിയായി ചുമതലയേറ്റ വി.എൻ വാസവന് സഹകരണ വകുപ്പിന്റെ തലപ്പത്ത് അമിത് ഷാ എത്തുന്നതോടു കൂടി കടുത്ത വെല്ലുവിളികളായിരിക്കും നേരിടേണ്ടി വരിക.

Google search engine
Previous articleഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം : പരമ്പരയിൽ ഒപ്പം
Next articleകോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി : 16 ന് മുഖ്യമന്ത്രിമാരുടെ യോഗം നടക്കും