കേരളത്തിൽ ഭീകരാക്രമണം നടക്കും : മുന്നറിയിപ്പ് നൽകി കേന്ദ്ര ഇന്റലിജൻസ് ഏജൻസി

0

തിരുവനന്തപുരം : കേരളത്തിലും തമിഴ്നാട്ടിലും ഡ്രോൺ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തീവ്രവാദ ഗ്രൂപ്പുകൾ ഡ്രോൺ ഉപയോഗിച്ച് സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞു കയറാനുള്ള സാധ്യതയുള്ളതിനാൽ കേരളത്തിലും തമിഴ്നാട്ടിലും ജാഗ്രത ശക്തമാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണ്.

അതിർത്തി മേഖലകളിൽ ചില തീവ്രവാദ സംഘടനകൾ ഡ്രോൺ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നുവെന്ന സൂചനകളും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. മാത്രമല്ല കേരളത്തിലും തമിഴ്നാട്ടിലും പ്രാദേശിക ആക്രമണങ്ങൾക്കും സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഏതാനും മാസങ്ങളായി ഇരു സംസ്ഥാനങ്ങളിലും രഹസ്യന്വേഷണ വിഭാഗത്തിന്റെ അതീവ നിരീക്ഷണമുണ്ട്.

Google search engine
Previous articleഇസ്രായേലി കപ്പൽ ഇന്ത്യൻ സമുദ്രത്തിൽ വച്ച് ആക്രമിക്കപ്പെട്ടു : പ്രയോഗിച്ചത് അജ്ഞാത ആയുധമെന്ന് റിപ്പോർട്ടുകൾ
Next articleആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമം : സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്ത് പോലീസ്