കൊന്നു തള്ളിയത് 139 കൊടും ക്രിമിനലുകളെ, പിടിച്ചെടുത്തത് 1,500 കോടിയുടെ സ്വത്ത് : കണക്കുകൾ പുറത്ത് വിട്ട് യോഗി സർക്കാർ

0

ലക്നൗ: കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും കടുത്ത നിലപാട് സ്വീകരിച്ച് യോഗി സർക്കാർ. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ 4 വർഷത്തിനിടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കുറ്റവാളികളുടെ കണക്കുകൾ പുറത്തുവന്നിട്ടുണ്ട്. 2017 മുതൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 139 കൊടും കുറ്റവാളികളാണെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി അവിനാശ് കുമാർ അറിയിച്ചു.

ഈ കാലയളവിലുണ്ടായ ഏറ്റുമുട്ടലിൽ 3,196 കുറ്റവാളികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഏറ്റുമുട്ടലിനിടെ 13 പോലീസ് ഉദ്യോഗസ്ഥർക്കാണ് ജീവൻ നഷ്ട്ടപ്പെട്ടത്. 1, 122 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യോഗി സർക്കാർ അധികാരത്തിലേറിയത് മുതൽ 1500 കോടി രൂപയുടെ അനധികൃത സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ഇതു സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്

Google search engine
Previous article“സമ്മർദത്തിന് വഴങ്ങുന്നത് പരിതാപകരം” : ബക്രീദ് ഇളവുകൾ നൽകിയതിൽ കേരളത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
Next articleരണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടും ഒരേ സമയം രണ്ട് കോവിഡ് വകഭേദങ്ങൾ: ഇന്ത്യയിൽ ഇതാദ്യം