കൊറോണ വാക്സിനേഷനിൽ കേരളം വളരെ പിന്നിൽ : കേന്ദ്രം നൽകിയ വാക്സിൻ ശരിയായി ഉപയോഗിക്കുന്നില്ലെന്ന് വിമർശനം

0

ന്യൂഡൽഹി: കോവിഡ് വാക്സിനേഷനിൽ കേരളം ബഹുദൂരം പിന്നില്ലെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ വാക്സിനേഷൻ ശരാശരിയിൽ കേരളം ഇരുപത്തി മൂന്നാം സ്ഥാനത്താണ് ഉള്ളത്. നേരത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് വാക്സിനേഷൻ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.

മുൻനിര പോരാളികൾക്ക് ആദ്യ ഡോസ് കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് നടത്തിയതിൽ ദേശീയ ശരാശരി 91 ശതമാനമാണ്. എന്നാൽ കേരളത്തിൽ ഇത് 71 ശതമാനം ആണ്. രണ്ടാം ഡോസ് കുത്തിവെയ്പ്പ് നടത്തിയതിൽ ദേശീയ ശരാശരി 83% ആയപ്പോൾ കേരളത്തിൽ അത് വെറും 60 ശതമാനമാണ്. കേരളം കേന്ദ്രം നൽകിയ വാക്സിൻ കൃത്യമായി ഉപയോഗിക്കുന്നില്ലെന്ന് കടുത്ത വിമർശനമുയരുന്നുണ്ട്.

Google search engine
Previous articleഡൽഹിയിലെ അഞ്ചേക്കർ ഭൂമി കയ്യേറി രോഹിങ്ക്യൻ മുസ്ലിങ്ങൾ : കെട്ടിടങ്ങൾ പൊളിച്ചടുക്കി യോഗിയുടെ ബുൾഡോസറുകൾ
Next articleതാലിബാനെ വേരോടെ പിഴുതെറിയാൻ അഫ്ഗാൻ : രാജ്യത്ത് ഒരു മാസത്തെ കർഫ്യു പ്രഖ്യാപിച്ചു